അവധിക്കാല പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു
text_fieldsപാലക്കാട്: വേനലവധിക്കാലത്ത് തിരക്ക് ഒഴിവാക്കാൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. നമ്പർ 06555 ബംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് വീക്ക്ലി സ്പെഷൽ ഏപ്രിൽ നാലു മുതൽ മേയ് 30 വരെ (വെള്ളിയാഴ്ചകളിൽ) രാത്രി 10ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം നോർത്തിൽ എത്തും.
നമ്പർ 06556 തിരുവനന്തപുരം-ബംഗളൂരു എക്സ്പ്രസ് വീക്ക്ലി സ്പെഷൽ ഏപ്രിൽ ആറു മുതൽ ജൂൺ ഒന്നു വരെ (ഞായറാഴ്ചകൾ) ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30ന് ബംഗളൂരുവിൽ എത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

