Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിതീവ്ര മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

text_fields
bookmark_border
അതിതീവ്ര മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി
cancel

കാസർകോട്: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്റസകൾ, അങ്കണവാടികൾ, സ്​പെഷ്യൽ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമാണ്. വെള്ളിയാഴ്ച കേന്ദ്രകാലാവസ്ഥ റിപ്പോർട്ടനുസരിച്ച് വെള്ളിയാഴ്ച റെഡ് അലർട്ടാണ്.

അതേസമയം, പ്രഫഷനൽ, സർവകലാശാല, മറ്റ് വകുപ്പ് പരീക്ഷകൾ എന്നിവയുൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പരീക്ഷയുടെ സമയത്തിലും മാറ്റമുണ്ടാകില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Holiday for educational institutions in Kasaragod
Next Story