വയനാട്ടിലും നിലമ്പൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
text_fieldsകൽപറ്റ: ഇന്നലെ മുതൽ ശക്തമായ മഴ തുടരുന്നതിനാൽ വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സി.ബി.എസ്. ഇ, ഐ.സി.എസ്. ഇ. സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും. അതേസമയം, പ്ലസ് വൺ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾക്ക് മാറ്റമില്ല.
കനത്ത മഴ കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗനവാടികൾക്കും അവധി ബാധകമാണ്. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ കൂടരഞ്ഞി പഞ്ചായത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ജലനിരപ്പ് ഉയർന്നതിനാൽ വയനാട് ബാണാസുര ഡാം തുറന്നിട്ടുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്നും അതിനാൽ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
