കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
text_fieldsകോട്ടയം/പത്തനംതിട്ട/തൊടുപുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾെപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.
എം.ജി സർവകലാശാല പരീക്ഷ മാറ്റി
കോട്ടയം: കനത്തമഴ മൂലം എം.ജി സർവകലാശാല ചൊവ്വാഴ്ച (ജൂലൈ 17ന്) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. 16, 17 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും. 16നുള്ള പരീക്ഷകൾ മാറ്റിയ അറിയിപ്പ് അന്ന് രാവിലെ എട്ടേമുക്കാലോടെ മാത്രമാണ് സർകലാശാല പുറത്തുവിട്ടത്. വിവരമറിയാതെ നിരവധി പേർ പരീക്ഷകേന്ദ്രങ്ങളിലെത്തുകയും ചെയ്തിരുന്നു. യഥാസമയം അറിയിപ്പ് നൽകാതിരുന്നത് വിദ്യാർഥികളെ വലച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ആലപ്പുഴ: ശക്തമായ മഴയും കടൽക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചെങ്ങന്നൂർ താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ചൊവ്വാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു
സ്കൂളുകൾക്ക് അവധി
കൊച്ചി: എറണാകുളം ജില്ലയിലെ പ്ലസ്ടു തലം വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും ചൊവ്വാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. നഴ്സറി ക്ലാസുകള്‍, അംഗന്‍വാടികള്‍, സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്. കോളജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധിയില്ല. സ്കൂളുകളുടെ പകരം പ്രവൃത്തിദിനം വിദ്യാഭ്യാസ വകുപ്പ് െഡപ്യൂട്ടി ഡയറക്ടര്‍ അറിയിക്കും. കോളജുകളില്‍ ഇതുവരെ നല്‍കിയ അവധികള്‍ക്ക് പകരം പ്രവൃത്തിദിനം സംബന്ധിച്ച് മാനേജ്മെൻറുകള്‍ക്ക് തീരുമാനമെടുക്കാനും കലക്ടര്‍ അനുമതി നല്‍കി. അംഗന്‍വാടികളിലെ ജീവനക്കാര്‍ക്കും അവധിയായിരിക്കും.
െകാടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിൽ അവധി
തൃശൂർ: െകാടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. ഇതിനു പകരം 28ന് പ്രവൃത്തി ദിനമായിരിക്കും. ശക്തമായ കാലവർഷം മൂലം തീരപ്രദേശത്ത് കടൽക്ഷോഭം രൂക്ഷമാണ്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പലയിടത്തും സ്കൂളുകളാണ് ക്യാമ്പായി പ്രവർത്തിക്കുന്നത്. ഇത് വിദ്യാർഥികൾക്ക് സ്കൂളിൽ എത്താൻ പ്രയാസം സൃഷ്ടിക്കുമെന്ന തഹസിൽദാർമാരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്.
കോഴിക്കോട് മലയോര മേഖലയിലെ വിദ്യാലയങ്ങൾക്ക് അവധി
കോഴിക്കോട്: ശക്തമായ മഴയും കാറ്റും ഉള്ളതിനാൽ കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപാടി പഞ്ചായത്തുകളിലെ പന്ത്രണ്ടാം ക്ലാസുവരെ യുള്ള വിദ്യാലയങ്ങൾക്ക് ജില്ലാ കളക്ടർ യു വി ജോസ് അവധി പ്രഖ്യാപിച്ചു
നിലമ്പൂർ താലൂക്കിൽ അവധി
മലപ്പുറം: നിലമ്പൂർ താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അമിത് മിണ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അംഗൻ വാടികൾക്കും അവധി ബാധകമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
