Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് രണ്ട്...

കോഴിക്കോട് രണ്ട് താലൂക്കുകളിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി

text_fields
bookmark_border
കോഴിക്കോട് രണ്ട് താലൂക്കുകളിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി
cancel

കോഴി​ക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. താമരശ്ശേരി, വടകര താലൂക്കൂകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമായിരിക്കും.

വയനാട്, എറണാകുളം, കാസർകോട് എന്നീ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. മൂന്ന് ജില്ലകളിലും നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. എന്നാൽ, റസിഡൻഷൽ സ്കൂൾ, റസിഡൻഷൽ കോളജുകൾക്ക് ബാധകമല്ലെന്ന് കലക്ടർമാർ അറിയിച്ചു. വ്യാഴാഴ്ചയും വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആഗസ്റ്റ് ഒന്നിനും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolsHolidayRain newskozikode
News Summary - കോഴിക്കോട് രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് വെള്ളിയാഴ്ച അവധി
Next Story