സർക്കാർ ആശുപത്രികളിൽ മരുന്ന് വാങ്ങാനുള്ള തുക അവർ തന്നെ കണ്ടെത്തണമെന്ന്
text_fieldsതിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്നുവാങ്ങൽ ആശുപത്രികളുടെ ചുമലിൽ കെട്ടിയേൽപ്പിക്കാൻ ആരോഗ്യവകുപ്പ് നീക്കം. തദ്ദേശഫണ്ടിൽനിന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) തുക കണ്ടെത്തി മരുന്ന് വാങ്ങാനാണ് നിർദേശം.
ഒ.പി ടിക്കറ്റ് ഇനത്തിലും മറ്റും ലഭിക്കുന്ന വളരെ കുറഞ്ഞ വരുമാനമാണ് എച്ച്.എം.സി ഫണ്ടിലുള്ളത്. എച്ച്.എം.സി നിയമിക്കുന്ന താൽക്കാലിക ജീവനക്കാർക്കുള്ള വേതനമടക്കം ഈ ഫണ്ടിൽനിന്നാണ് നൽകുന്നത്. വളരെ തുച്ഛം തുകയേ ശേഷിക്കൂ. ഇതുപയോഗിച്ച് എങ്ങനെ മരുന്ന് വാങ്ങുമെന്നതാണ് ആശുപത്രികളുടെ ചുമതലയുള്ള ഡോക്ർമാർ ചോദിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടാകട്ടെ പാസായി കിട്ടാൻ കടമ്പകൾ ഏറെയാണ്.
സർക്കാർ സംവിധാനങ്ങൾ വഴി ആവശ്യത്തിന് മരുന്ന് ലഭ്യമാക്കാതെ, ആശുപത്രി മേധാവികൾ മറ്റു ഫണ്ട് കണ്ടെത്തി വാങ്ങണം എന്ന നിർദേശം തീർത്തും അപ്രായോഗികമാണ്. മരുന്ന് വാങ്ങി നൽകുന്നതിന് മാത്രമായി കെ.എം.എസ്.സി.എൽ അടക്കം സംവിധാനങ്ങളുള്ളപ്പോഴാണ് പ്രതിസന്ധി കാലത്ത് ഈ കുറുക്കുവഴി നിർദേശങ്ങൾ. ആശുപത്രികളിലെ മരുന്നുക്ഷാമത്തിന്‍റെ ഉത്തരവാദിത്തം സർക്കാർ ഡോക്ടർമാരുടെ മേൽ അടിച്ചേൽപിച്ച് ആരോഗ്യ വകുപ്പിന് കൈകഴുകാനുള്ള നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെ.ജി.എം.ഒ.എ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

