Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right19കാര​ന്​ എച്ച്.ഐ.വി...

19കാര​ന്​ എച്ച്.ഐ.വി പോസിറ്റിവ് എന്ന്​ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതായി പരാതി  

text_fields
bookmark_border
19കാര​ന്​ എച്ച്.ഐ.വി പോസിറ്റിവ് എന്ന്​ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതായി പരാതി  
cancel

കോഴിക്കോട്: ഹിമോഫീലിയ ബാധിച്ച 19കാര​​​െൻറ  രക്തം പരിശോധിച്ച സ്വകാര്യലാബുകാർ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്ന്​ പരാതി.  എച്ച്.ഐ.വി പോസിറ്റിവ് എന്ന്​ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബിനെതിരെ നിയമനടപടിയെടുക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.​ 

മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ യുവാവ് ചികിത്സയുടെ ഭാഗമായി രക്തം മാറാന്‍ ബുധനാഴ്ച വൈകീട്ടാണ് മെഡിക്കല്‍ കോളജിലെത്തിയത്. യുവാവിന് എലിസ ടെസ്​റ്റ്​ നടത്താന്‍ ഡോക്​ടർ നിർദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ്​ ലാബ് അടച്ചതിനാല്‍ സ്വകാര്യലാബിൽ പരിശോധിച്ചപ്പോൾ എച്ച്.ഐ.വി പോസിറ്റിവ് ഫലം നല്‍കിയെന്നാണ്​ പരാതി. എച്ച്.ഐ.വിയുടെ കൂടിയ അളവായ 5.32 ആണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്​. ഇതുകണ്ട  ഡോക്ടര്‍ വീണ്ടും  രക്തപരിശോധന നിര്‍ദേശിച്ചു. മറ്റൊരു സ്വകാര്യലാബില്‍ പരിശോധിച്ചപ്പോള്‍ എച്ച്.ഐ.വി നെഗറ്റീവാണെന്നായിരുന്നു ഫലം. വ്യാഴാഴ്ച വീണ്ടും മറ്റൊരു  ലാബില്‍  രക്തം പരിശോധിച്ച് എച്ച്.ഐ.വി ഇല്ലെന്ന് സ്ഥിരീകരിച്ചു.

റിപ്പോര്‍ട്ടറിഞ്ഞ യുവാവും കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലായി. യുവാവി​​​െൻറ രക്തമെടുക്കവെ മുറിവേറ്റ പുരുഷ നഴ്​സും മാനസിക സംഘര്‍ഷത്തിലായി  ഗുളിക കഴിച്ചുവെന്ന്​ ബന്ധുക്കൾ പറഞ്ഞു. ലാബിനെതിരെ ഡി.എം.ഒക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് യുവാവി​​​െൻറ പിതാവ് അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammalayalam newshiv test
News Summary - hiv test falt india news, malayalam news, madhyamam
Next Story