കുട്ടിക്ക് എച്ച്.ഐ.വി ബാധ: വിദഗ്ധസംഘം അന്വേഷിക്കും -മന്ത്രി കെ.കെ. ശൈലജ
text_fieldsതിരുവനന്തപുരം: ആര്‍.സി.സിയില്‍നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായ പരാതി വിദഗ്ധസംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ജോയൻറ് ഡി.എം.ഇ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ആര്‍.സി.സി എന്നീ സ്ഥാപനങ്ങളില്‍നിന്ന് അല്ലാത്ത വിദഗ്ധരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
എ.ആര്‍.ടി വിഭാഗത്തിലുള്ളവര്‍, പത്തോളജി, ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലെ വിദഗ്ധര് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുക. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിയുടെ തുടര്‍ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
