അധ്യാപകരുടെ സ്നേഹലാളനകളിൽ ഹിതേഷിെൻറ ആദ്യപരീക്ഷ
text_fieldsകണ്ണൂർ: പരീക്ഷ തുടങ്ങുന്നതിന് അഞ്ചു മിനിറ്റ് മുമ്പാണ് ഹിതേഷ് കണ്ണൂർ ഗവ. ടൗൺ എച്ച്.എസ്.എസിലെത്തിയത്. അധ്യാപകരും രക്ഷാകർതൃസമിതിയും അവനെ കാത്തിരിപ്പുണ്ടായിരുന്നു. ഒാേട്ടായിൽനിന്നിറങ്ങി വീൽചെയറിലേറി ക്ലാസ് മുറിയിലേക്ക്. ശേഷം അധ്യാപകരുടെ സഹായത്തോടെ മെഡിക്കൽ ബെഡിലേക്ക്. സമയമായതോടെ പരീക്ഷക്കുള്ള ചോദ്യപേപ്പറുമായി അധ്യാപകനെത്തി.
കിടന്നുകൊണ്ട് പരീക്ഷയുടെ രണ്ടു മണിക്കൂർ. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ഹിതേഷിനായി ഉത്തരങ്ങൾ എഴുതിയത്. പരീക്ഷ കഴിയുന്നതുവരെ കണ്ണൂർ കലക്ടറേറ്റിലെ സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയായ അമ്മ ബീന ക്ലാസ് മുറിക്കു പുറത്ത് മകന് കാവലിരുന്നു. സെറിബ്രൽ പാൾസി ബാധിച്ച് ഇരിക്കാനോ നടക്കാനോ സാധ്യമല്ലാത്ത ഹിതേഷിെൻറ എസ്.എസ്.എൽ.സി പരീക്ഷ അങ്ങനെ ചരിത്രമായി.
ചാലാെട്ട പുരുഷോത്തമൻ-സി.കെ. ബീന ദമ്പതികളുടെ മകനാണ് 20കാരനായ ഹിതേഷ്. ഭിന്നശേഷി വിഭാഗത്തിൽനിന്ന് ഇതുപോലൊരു കുട്ടി മുമ്പ് ഇവിടെ പരീക്ഷയെഴുതിയിട്ടില്ല. സ്കൂളിലെ അധ്യാപകരുടെയും വീട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയും പ്രേരണയുമാണ് വിധി തനിക്ക് നിഷേധിച്ച സ്കൂൾ മുറ്റേത്തക്ക് ഹിതേഷിനെ എത്തിച്ചത്. തനിക്കൊപ്പം പരീക്ഷയെഴുതുന്ന കൂട്ടുകാരുടെ പരീക്ഷപ്പേടിയൊന്നും ഹിതേഷിനില്ല. അതേക്കുറിച്ചൊന്നും അവൻ അറിഞ്ഞിട്ടില്ല. പരീക്ഷാഹാളിലും നിറ ചിരിയായിരുന്നു അവെൻറ മുഖത്ത്. മാർച്ച് 28ന് അവസാനിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷക്കായി എല്ലാദിവസവും ഹിതേഷ് സ്കൂളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
