Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തം അണക്കാൻ ഹിറ്റാച്ചി ഡ്രൈവര്‍മാരെ ആവശ്യമുണ്ട്; അപേക്ഷിക്കാം
text_fieldsbookmark_border
ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി അണക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീയണക്കല്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ ഹിറ്റാച്ചികള്‍ ലഭ്യമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചുവരികയാണ്.
കൂടുതല്‍ ഹിറ്റാച്ചികളുടെയും ഡ്രൈവര്‍മാരുടെയും സേവനം ഈ ഘട്ടത്തില്‍ അടിയന്തരമായി ആവശ്യമുണ്ട്. ഇവരുടെ സേവനത്തിനുള്ള പ്രതിഫലം ജില്ലാ ഭരണകൂടം നല്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഹിറ്റാച്ചിയുള്ളവരും സേവന സന്നദ്ധരായ ഡ്രൈവര്‍മാരും 9061518888, 9961714083, 8848770071 എന്നീ മൊബൈൽ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Next Story

