സുപ്രീംകോടതിയിൽ വീണ്ടും സമ്പൂർണ വനിത ബെഞ്ച്
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽ വീണ്ടും വനിത ജസ്റ്റിസുമാർ മാത്രമുള്ള ബെഞ്ച്. സെപ്റ്റംബർ അഞ്ചിനാണ് ജസ്റ്റിസുമാരായ ഭാനുമതി, ഇന്ദിര ബാനർജി എന്നിവരുടെ ബെഞ്ച് വാദം കേൾക്കുക. 2013ലാണ് ആദ്യമായി വനിത ജസ്റ്റിസുമാർ മാത്രമുള്ള ബെഞ്ച് ആദ്യമായി വാദംകേട്ടത്. അന്ന് ഗ്യാൻ സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായ് എന്നിവർക്കായിരുന്നു ചരിത്ര നിയോഗം.
ആഗസ്റ്റിൽ ഇന്ദിര ബാനർജി സത്യപ്രതിജ്ഞ ചെയ്തതോടെ സുപ്രീംകോടതിയിൽ ആദ്യമായി മൂന്ന് വനിത സിറ്റിങ് ജഡ്ജിമാരുണ്ടായി. സ്വാതന്ത്ര്യത്തിന് ശേഷം സുപ്രീംകോടതി വനിത ജഡ്ജിയാകുന്ന എട്ടാമത്തെ ആളാണ് ഇന്ദിര ബാനർജി. ജസ്റ്റിസ് ഫാത്തിമ ബീവിയാണ് ഉന്നത കോടതിയിൽ ജഡ്ജി പദവി അലങ്കരിച്ച ആദ്യ വനിത.
