Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകസ്​റ്റഡി കൊല ചരിതം;...

കസ്​റ്റഡി കൊല ചരിതം; നീതിതേടിയുള്ള​ പോരാട്ടങ്ങൾ... 

text_fields
bookmark_border
കസ്​റ്റഡി കൊല ചരിതം; നീതിതേടിയുള്ള​ പോരാട്ടങ്ങൾ... 
cancel

രാ​ജ​​​െൻറ അ​ച്ഛ​ന്‍. ഉ​ദ​യ​കു​മാ​റി‍​​െൻറ അ​മ്മ. ഗോ​പി​യു​ടെ അ​ച്ഛ​ന്‍. ശ്രീ​ജി​വി‍​​െൻറ ജ്യേ​ഷ്​​ഠ​ൻ. ശ്രീ​ജി​ത്തി​​​െൻറ ഭാ​ര്യ... സം​സ്​​ഥാ​ന​ത്ത്​ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ മ​രി​ച്ച ഉ​റ്റ​വ​ര്‍ക്കാ​യി നീ​തി തേ​ടി​യി​റ​ങ്ങി​യ​വ​രാ​ണി​വ​ര്‍. ക​സ്​​റ്റ​ഡി മ​ര​ണം കു​റ​വാ​ണെ​ന്ന് പ​റ​യു​മ്പോ​ഴും പൊ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ ചെ​റു​ത​ല്ല. അ​തി​നെ​തി​രെ നി​യ​മ​പോ​രാ​ട്ട​വും കു​റ​വ​ല്ല. ഉ​ദ​യ​കു​മാ​ർ കേ​സി​ൽ വി​ധി വ​രു​മ്പോ​ൾ കേ​ര​ള​ത്തി​ൽ ക​സ്​​റ്റ​ഡി മ​ര​ണ​ത്തി​നെ​തി​രാ​യ ര​ണ്ട് നി​യ​മ​പോ​രാ​ട്ടം ന​ട​ക്കു​ന്നു.

ഉ​ദ​യ​കു​മാ​റി​​​െൻറ അ​മ്മ​യു​ടെ പോ​രാ​ട്ടം രാ​ജ​നു​വേ​ണ്ടി അ​ച്ഛ​ൻ ഈ​ച്ച​ര വാ​ര്യ​ർ ന​ട​ത്തി​യ നി​യ​മ​യു​ദ്ധ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്നു. ഈ​ ​വ​ർ​ഷം ഏ​പ്രി​ലി​ൽ വ​രാ​പ്പു​ഴ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ​ ശ്രീ​ജി​ത്ത് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭാ​ര്യ അ​ഖി​ല പോ​രാ​ട്ട​വ​ഴി​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ല്ല​പ്പെ​ട്ട ശ്രീ​ജി​വി​​​െൻറ സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്തി​​​െൻറ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സി.​ബി.​ഐ​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. 

>> അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്താ​യി​രു​ന്നു രാ​ജ​ൻ കേ​സ്. സി. ​അ​ച്യു​ത​മേ​നോ​ൻ മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്താ​ണ് അ​ത്. കെ. ​ക​രു​ണാ​ക​ര​നാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര മ​ന്ത്രി. കോ​ഴി​ക്കോ​ട് ആ​ർ.​ഇ.​സി വി​ദ്യാ​ർ​ഥി​യാ​യ രാ​ജ​നെ ഉ​രു​ട്ടി​ക്കൊ​ന്നെ​ന്നാ​ണ്​ കേ​സ്. 

>> അ​ടു​ത്ത ക​സ്​​റ്റ​ഡി മ​ര​ണം 1988ലെ ​നാ​യ​നാ​ർ സ​ർ​ക്കാ​റി‍​​െൻറ കാ​ല​ത്താ​ണ്. ഡി.​വൈ.​എ​ഫ്.​ഐ അ​നു​ഭാ​വി ചേ​ർ​ത്ത​ല സ്വ​ദേ​ശി ഗോ​പി​യു​ടെ മ​ര​ണ​മാ​യി​രു​ന്നു അ​ത്. ഗോ​പി​യു​ടെ അ​ച്ഛ​ൻ ത​ങ്ക​പ്പ​ൻ 11വ​ർ​ഷം മ​ക​​​െൻറ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചു. 2008ൽ ​പൊ​ലീ​സു​കാ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ടു. എ​ന്നാ​ല്‍, കോ​ട​തി​വി​ധി വ​രും​മു​മ്പ് 1999 ആ​ഗ​സ്​​റ്റ് 31ന് ​മ​ക​നെ സം​സ്ക​രി​ച്ചു. മോ​ഷ​ണ​ക്കേ​സി​ൽ ചോ​ദ്യം ചെ​യ്യാ​നെ​ന്ന് പ​റ​ഞ്ഞാ​ണ്​ ചേ​ർ​ത്ത​ല സ്​​റ്റേ​ഷ​നി​ലേ​ക്ക്​ വി​ളി​പ്പി​ച്ച​ത്. അ​ടു​ത്ത​ദി​വ​സം ട്യൂ​ബ് ലൈ​റ്റ് വ​യ​റ്റി​ൽ ത​റ​ഞ്ഞ്‌ ഗോ​പി മ​രി​​ച്ചെ​ന്നാ​ണ്​ ബ​ന്ധ​ു​ക്ക​ളെ അ​റി​യി​ച്ച​ത്. ഗോ​പി ആ​ത്മ​ഹ​ത്യ ചെ​യ്​​തെ​ന്നാ​യി​രു​ന്നു പൊ​ലീ​സ് നി​ല​പാ​ട്. 20വ​ർ​ഷം നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ ത​ങ്ക​പ്പ​ന്‍ വി​ധി വ​രു​ന്ന​തി​ന് നാ​ലു​വ​ർ​ഷം മു​മ്പ് മ​രി​ച്ചു. 

>> ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ, തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് പൊ​ലീ​സാ​ണ്​ ഉ​ദ​യ​കു​മാ​റി​നെ ഉ​രു​ട്ടി​ക്കൊ​ന്ന​ത്. 2005 സെ​പ്​​റ്റം​ബ​ർ 27 നാ​ണ് സം​ഭ​വം. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ഉ​ദ​യ​കു​മാ​ർ പൊ​ലീ​സി‍​​െൻറ മൂ​ന്നാം മു​റ​യി​ലാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. അ​മ്മ പ്ര​ഭാ​വ​തി​ക്കൊ​പ്പം കേ​ര​ളം ഉ​റ​ച്ചു​നി​ന്ന​പ്പോ​ൾ കേ​സ് സി.​ബി.​ഐ ഏ​റ്റെ​ടു​ത്തു. പൊ​ലീ​സു​കാ​രെ പ്ര​തി​ക​ളാ​ക്കി കു​റ്റ​പ​ത്രം കൊ​ടു​ത്തു. 

>> മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ്​ പാ​റ​ശ്ശാ​ല​യി​ല്‍ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ ശ്രീ​ജി​വ്​ മ​രി​ച്ച​ത്. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി​രി​ക്കെ​യാ​ണ് സം​ഭ​വം. 2014 മേ​യ് 19നാ​ണ് കു​ള​ത്തൂ​ർ സ്വ​ദേ​ശി ശ്രീ​ജി​വി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മേ​യ് 21ന് ​മ​രി​ച്ചു. മോ​ഷ​ണ​ക്കു​റ്റ​മാ​ണ് ചു​മ​ത്തി​യ​ത്. സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്ത് ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന അ​ഹിം​സ സ​മ​രം ഇ​പ്പോ​ഴും തു​ട​രു​ന്നു.
വി​വാ​ദ​മാ​യ ചി​ലത്​...  

>> അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് വ​ർ​ക്ക​ല വി​ജ​യ​ൻ, മു​ഹ​മ്മ​ദ് മു​സ്ത​ഫ തു​ട​ങ്ങി പ​തി​ന​ഞ്ചോ​ളം പേ​ർ ക​സ്​​റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ടു​വ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നെ​ങ്കി​ലും നി​യ​മ​പോ​രാ​ട്ടം ഇല്ലാ​തെ​പോ​യി.  

>> ക​സ്​​റ്റ​ഡി​യി​ൽ ഒ​രാ​ളെ വെ​ടി​െ​വ​ച്ചു​കൊ​ന്ന കേ​സ് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്​​ത​ത് ന​ക്സ​ലൈ​റ്റ് എ. ​വ​ർ​ഗീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം  ഇക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ വി​ഷ​യം വീ​ണ്ടും സ​ജീ​വ​മാ​യി. പ്ര​തി​ക​ളെ പി​ന്നീ​ട്​​ ശി​ക്ഷി​ച്ചു.

>> പാ​ല​ക്കാ​ട്​ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത സ​മ്പ​ത്തി‍​​െൻറ മ​ര​ണ​മാ​ണ് മ​റ്റൊ​ന്ന്. പു​ത്തൂ​രി​ല്‍ വീ​ട്ട​മ്മ​യാ​യ ഷീ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു സ​മ്പ​ത്ത്. 2010 മാ​ർ​ച്ച് 29നാ​ണ് സ​മ്പ​ത്ത് മ​രി​ച്ച​ത്. പൊ​ലീ​സ്​ മ​ർ​ദ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സ് സി.​ബി.​ഐ അ​ന്വേ​ഷി​ച്ചു. പൊ​ലീ​സു​കാ​ർ അ​റ​സ്​​റ്റി​ലാ​യി. മു​ഹ​മ്മ​ദ് യാ​സീ​ൻ, വി​ജ​യ് സാ​ഖ​റെ എ​ന്നി​വ​രെ പ്ര​തി​ചേ​ർ​െ​ത്ത​ങ്കി​ലും കു​റ്റ​പ​ത്ര​ത്തി​ൽ ഒ​ഴി​വാ​ക്കി. മു​മ്പ് ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​യാ​യ​ത് രാ​ജ​ൻ കേ​സി​ലാ​ണ്. എ. ​വ​ർ​ഗീ​സി​നെ വെ​ടിെ​വ​ച്ചു​കൊ​ന്ന കേ​സി​ൽ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ല​ക്ഷ്മ​ണ ശി​ക്ഷി​ക്ക​പ്പെ​ട്ടു.

>> 2016 ഒ​ക്​​ടോ​ബ​ർ എ​ട്ടി​ന്​ ത​ല​ശ്ശേ​രി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ സേ​ലം സ്വ​ദേ​ശി കാ​ളി​മു​ത്തു​ കൊ​ല്ല​െപ്പ​ട്ടു​. ബ​ന്ധു​ക്ക​ളെ​ത്താ​ത്ത​തി​നാ​ൽ കോ​ഴി​ക്കോ​ട്ടെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്​​ക​രി​ച്ചു.

>> 2018 ഏ​പ്രി​ൽ ആ​റി​ന്​ വ​​രാ​​പ്പു​​ഴ ദേ​​വ​​സ്വം​​പാ​​ടം ഷേ​​ണാ​​യി​​പ്പ​​റ​​മ്പ് രാ​​മ​​കൃ​​ഷ്ണ​​​െൻറ മ​​ക​​ൻ ശ്രീ​​ജി​​ത്ത്​ (26) ക​സ്​​റ്റ​ഡി​യി​ലി​രി​ക്കെ ഏ​പ്രി​ൽ ഒ​മ്പ​തി​ന്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. പൊ​ലീ​സ് ആ​ളു​മാ​റി പി​ടി​ക്കുക​യും മ​ർ​ദ​ന​ത്തി​ൽ മ​രി​ക്കുകയും ചെയ്​തെന്നാണ് കേ​സ്.

>> 2016 സെ​പ്​​റ്റം​ബ​ർ 11ന്​ ​വ​ണ്ടൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ശു​ചി​മു​റി​യി​ൽ അ​ബ്​​ദു​ൽ ല​ത്വീ​ഫ്​ ജീ​വ​നൊ​ടു​ക്കി. 2017 ജൂ​ലൈ​യി​ൽ തൃ​ശൂ​ർ പാ​വ​റ​ട്ടി സ്വ​ദേ​ശി​യാ​യ വി​നാ​യ​ക​ൻ (19) പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ​നി​ന്ന്​ മോ​ചി​ത​നാ​യ​തി​​​െൻറ അ​ടു​ത്ത​ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്​​തു. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു ക്ഷ​ത​മേ​റ്റ​താ​യി പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി. 

>> 2017 ഒ​ക്​​ടോ​ബ​ർ 23ന്​ ​കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി കു​ഞ്ഞു​മോ​നെ (39) ക​സ്​​റ്റ​ഡി​യി​ൽ​നി​ന്ന്​ വി​ട്ട്​ ഒ​രു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മ​രി​ച്ചു...

പൊ​ലീ​സി​​​െൻറ ക്രൂ​ര​ത​ക​ളു​ടെ പ​ട്ടി​ക​ക്ക്​ ഒ​ടു​ക്ക​മി​ല്ല.

Show Full Article
TAGS:Killing police custody murder kerala news malayalam news 
Web Title - history of murder under police custody-kerala news
Next Story