Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരിത്ര കോൺഗ്രസ്​...

ചരിത്ര കോൺഗ്രസ്​ പ്രതിഷേധം: ഗവർണർ ഡി.ജി.പിയോട്​ റിപ്പോർട്ട്​ തേടി

text_fields
bookmark_border
Arif-muhammed-khan
cancel

തിരുവനന്തപുരം: കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിനിടെ ഗവർണർക്ക്​ നേരെയുണ്ടായ പ്രതിഷേധങ്ങളിൽ റിപ്പോർട്ട്​ തേടി. ഗവർണറുടെ ഓഫീസ്​ ഡി.ജി.പിയോടാണ്​ റിപ്പോർട്ട്​ തേടിയത്​. ഇൻറലിജൻസ്​ എ.ഡി.ജി.പിയും റിപ്പോർട്ട്​ നൽകണം.

സംഘാടകരുടെ വീഴ്​ച, ക്ഷണമില്ലാതെ പരിപാടിക്കെത്തിയവർ എന്നിവരെ കുറിച്ച്​ റിപ്പോർട്ട്​ നൽകണമെന്ന്​ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്​. പരിപാടിക്ക്​ ശേഷം കണ്ണൂർ വി.സിയോട്​ ഗവർണർ വിശദീകരണം തേടിയിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെതിരെ കണ്ണൂരിൽ കടുത്ത ​പ്രതിഷേധമുണ്ടായിരുന്നു. അഖിലേന്ത്യ ചരിത്ര കോൺഗ്രസ്​ സമ്മേളന ഉദ്​ഘാടനവേദിയിൽ ഗവർണറും ചരി​ത്രകാരന്മാരും രാഷ്​ട്രീയനേതാക്കളും പരസ്​പരം പോരടിക്കുകയും ചെയ്​തിരുന്നു. ഇതേത്തുടർന്ന്​ നാടകീയരംഗങ്ങൾ ​അരങ്ങേറിയ ചടങ്ങിൽ ഗവർണർക്ക്​ ഉദ്​ഘാടനപ്രസംഗം പാതിയിൽ നിർത്തേണ്ടിവന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKerala governer
News Summary - History congress Protest-Kerala news
Next Story