Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല യാത്ര...

ശ​ബ​രി​മ​ല യാത്ര തുണച്ചു; ചരിത്രം കുറിച്ച്​ കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
ശ​ബ​രി​മ​ല യാത്ര തുണച്ചു; ചരിത്രം കുറിച്ച്​ കെ.എസ്​.ആർ.ടി.സി
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ​ർ​വി​സു​ക​ൾ തു​ണ​ച്ചു, കാ​ൽ നൂ​റ്റാ​ണ്ടി​ന്​ ശേ​ഷം കെ.​എ​സ്.​ആ​ർ.​ടി.​സി സ ്വ​ന്തം വ​രു​മാ​ന​ത്തി​ൽ നി​ന്ന്​ ജ​നു​വ​രി മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കു​ന്നു. 45.2 കോ​ടി രൂ​പ​യാ​ണ്​ ശ​ബ​രി​മ​ല സീ​സ​ണി​ൽ​ ല​ഭി​ച്ച​ത്. മു​ൻ​വ​ർ​ഷ​ത്തെ​ക്കാ​ൾ 30 കോ​ടി രൂ​പ​യു​ടെ വ​ർ​ധന. ഇ​താ​ണ്​ 25 വ​ർ​ഷ​ത്തി​ന്​ ശേ​ഷം സ് വ​ന്തം വ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ ശ​മ്പ​ളം നൽകാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​തെ​ന്ന്​ മാ​നേ​ജ്​​മ​​​​െൻറ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ഴി​ഞ്ഞ​മാ​സം വ​രെ 20 - 50 കോ​ടി സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​വും അ​തി​ന്​ മു​മ്പ്​​ 50 കോ​ടി രൂ​പ​ക്ക്​ മു​ക​ളി​ൽ തു​ക ബാ​ങ്ക്​ വാ​യ്​​പ​യു​മെ​ടു​ത്താ​ണ്​ കോ​ർ​പ​റേ​ഷ​ൻ ശ​മ്പ​ളം ന​ൽ​കി​യത്. 31,270 സ്ഥി​രം ജീ​വ​ന​ക്കാ​രും 3926 എം​പാ​ന​ൽ-​താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​മാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കു​ള്ള​ത്. 15,000 മു​ത​ൽ 1,50,000 രൂ​പ വ​രെ പ്ര​തി​മാ​സം ശ​മ്പ​ള​മാ​യി ന​ൽ​കു​ന്നു​ണ്ട്. ഇ​വ​രെ​ല്ലാം പൂ​ർ​ണ​മാ​യും ജോ​ലി​ക്ക്​ ഹാ​ജ​രാ​യാ​ൽ മാ​സം 90 കോ​ടി ശ​മ്പ​ളം ഇ​ന​ത്തി​ൽ ന​ൽ​ക​​ണം.

25 വ​ർ​ഷ​മാ​യി തു​ട​ർ​ന്നു​വ​ന്ന സിം​ഗി​ൾ ഡ്യൂ​ട്ടി സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്കി​യ​തും ഗ​ു​ണം ചെ​യ്​​െ​ത​ന്നാ​ണ്​ മാ​നേ​ജ്​​മ​​​​െൻറ്​ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ആ​ഴ്​​ച​യി​ൽ മൂ​ന്ന്​ ദി​വ​സം എ​ന്ന​തി​ന്​ പ​ക​രം ആ​റ്​ ദി​വ​സ​വും ജീ​വ​ന​ക്കാ​ർ ഡ്യൂ​ട്ടി​ക്ക്​ ഹാ​ജ​രാ​യി. പ്ര​തി​ദി​നം 646 പേ​രു​ടെ മാ​ന​വ​വി​ഭ​വ​ശേ​ഷി ലാ​ഭി​ക്കാ​നാ​യ​തോ​ടെ പ്ര​തി​വ​ർ​ഷം 58.94 കോ​ടി രൂ​പ ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ദി​വ​സം വി​വി​ധ അ​ല​വ​ൻ​സി​ന​ത്തി​ൽ 8.2 ല​ക്ഷം രൂ​പ​യു​ടെ ലാ​ഭ​മാ​ണ്​ ഉ​ണ്ടാ​യ​ത്.

അ​ദ​ർ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന 613 ക​ണ്ട​ക്​​ട​ർ-​ഡ്രൈ​വ​ർ​മാ​രെ സ​ർ​വി​സി​ൽ ഒാ​പ​റേ​ഷ​നാ​യി മാ​റ്റി​യ​തി​ലൂ​ടെ 55.95 കോ​ടി രൂ​പ​യു​ടെ ജോ​ലി​ലാ​ഭ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം 69.62 കോ​ടി ബ​സു​ക​ളി​ലെ പ​ര​സ്യ ഇ​ന​ത്തി​ൽ ല​ഭി​ച്ചി​രു​ന്ന​ത്​ ഇ​ക്കു​റി 189.98 കോ​ടി​യാ​യി വ​ർ​ധി​ച്ചു. 64 മൊ​ബൈ​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള വാ​ട​ക​യാ​യി 24.5 കോ​ടി രൂ​പ ല​ഭി​ച്ചു. ബ​സു​ക​ളി​​ൽ കൊ​റി​യ​ർ സ​ർ​വി​സ്​ ന​ട​പ്പാ​ക്കി​യ​പ്പോ​ൾ 1.63 കോ​ടി രൂ​പ​യാ​ണ്​ വ​രു​മാ​ന ഇ​ന​ത്തി​ൽ ല​ഭി​ച്ച​ത്. പു​തി​യ ടെ​ൻ​ഡ​റി​ൽ ഇ​ത്​ 7.03 കോ​ടി​യാ​യെ​ന്നും മാ​നേ​ജ്​​മ​​​​െൻറ്​ വി​ശ​ദീ​ക​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala Season
News Summary - Historic Revenue in KSRTC at Sabarimala Season-Kerala News
Next Story