Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2026 3:01 PM IST Updated On
date_range 10 Jun 2026 3:01 PM ISTസമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsbookmark_border
മലപ്പുറം: തായ്‍ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്രകാരനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പശ്ശേരി വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം സ്വദേശമായ മലപ്പുറം വലിയങ്ങാടിയിൽ കൊണ്ടുവന്ന മൃതദേഹം ബുധൻ വൈകുന്നേരം നാല് മുതൽ കിളിയമണ്ണിൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും.
അഞ്ചര വരെയാണ് പൊതുദർശനം. ആറിന് വലിയങ്ങാടി ശുഹദ പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കും. തുടർന്ന് ഖബറടക്കും. രാത്രി 7.30 ന് മലപ്പുറം പൗരാവലിയുടെ അഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

