Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sbi
cancel
Homechevron_rightNewschevron_rightKeralachevron_rightഗർഭിണികൾക്ക് നിയമന...

ഗർഭിണികൾക്ക് നിയമന വിലക്ക്: എസ്​.ബി.ഐ തീരുമാനം പുനഃപരിശോധിക്കണം -യുവജന കമീഷൻ

text_fields
bookmark_border

തിരുവനന്തപുരം: മൂന്ന് മാസമോ അതിൽ കൂടുതലോ ഗർഭിണികളായ സ്ത്രീകൾക്ക്​ നിയമന വിലക്ക് ഏർപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവേചനപരമായ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള സംസ്ഥാന യുവജന കമീഷൻ ആവശ്യപ്പെട്ടു.

നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി മൂന്ന് മാസത്തിൽ കൂടുതൽ ഗർഭിണിയാണെങ്കിൽ അത് നിയമനത്തിൽ താൽകാലിക അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്​.ബി.​ഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

ഗർഭിണികളായ സ്ത്രീകൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ എസ്​.ബി.ഐയുടെ വിവേചനപരമായ തീരുമാനം ഭരണഘടന അനുശാസിക്കുന്ന തുല്യതക്കുള്ള അവകാശം, ലിംഗനീതി എന്നീ മൂല്യങ്ങളെ ദേശസാൽകൃത സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ ലംഘിക്കുന്നത് സമൂഹത്തിന് തെറ്റായ മാതൃകയാണ് നൽകുന്നത്.

പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ യോജിക്കാത്ത തരത്തിലുള്ള ഇത്തരം തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്​ യുവജന കമീഷൻ എസ്​.ബി.ഐ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbiYouth Commission
News Summary - Hiring ban on pregnant women: SBI's decision should be reconsidered - Youth Commission
Next Story