You are here
ഹിന്ദു പാർലമെൻറ് കടലാസുപുലി – പി.ആർ. ദേവദാസ്
ശബരിമലയിലെ യുവതി പ്രവേശനം നവോത്ഥാനമല്ല
ആലപ്പുഴ: ഹിന്ദു പാർലമെൻറ് വെറും കടലാസുപുലിയാണെന്ന് സംഘടനയുടെ ചെയർമാനും അഖില കേരള വിശ്വകര്‍മ മഹാസഭ സംസ്ഥാന പ്രസിഡൻറുമായ പി.ആർ. ദേവദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഘടനയിൽനിന്ന് പുറത്താക്കപ്പെടുമെന്ന ഘട്ടത്തിലാണ് കൺവീനറായ സി.പി. സുഗതൻ വാർത്തകൾ സൃഷ്ടിച്ച് വിവാദങ്ങളുണ്ടാക്കുന്നത്.
ശബരിമലയിലെ യുവതി പ്രവേശനം നവോത്ഥാനമായിരുന്നില്ലെന്ന് നവോത്ഥാന സംരക്ഷണസമിതി ജോയൻറ് കൺവീനർകൂടിയായ ദേവദാസ് പറഞ്ഞു.
വനിതാ മതിലിെൻറ പിറ്റേന്ന് രണ്ട് യുവതികളെ ഇരുളിെൻറ മറവില്‍ ശബരിമലയില്‍ പ്രവേശിപ്പിച്ചത് അംഗീകരിക്കാനാകില്ല. ഇത് വനിതാ മതിലിെൻറ വിജയത്തിന് പ്രവര്‍ത്തിച്ച സംഘടനകളെ വഞ്ചിക്കുന്നതായിരുന്നു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നതായിരുന്നു നവോത്ഥാന സമിതിയുടെ അഭിപ്രായം.
ശബരിമല വിഷയമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിെൻറ കനത്ത തിരിച്ചടിക്ക് കാരണമായത്-അദ്ദേഹം പറഞ്ഞു.