Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right''ലവ്​ ജിഹാദ്​:...

''ലവ്​ ജിഹാദ്​: ഹിന്ദുക്കൾക്ക്​ പുറമെ മുസ്​ലിം, ക്രിസ്​ത്യൻ യുവതികളും കബളിപ്പിക്കപ്പെടുന്നു''

text_fields
bookmark_border
E Sreedharan
cancel

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുന്നത്​ പ്രഖ്യാപിച്ചതിനു പിന്നാലെ സംഘ്​പരിവാർ താൽപര്യവും അജണ്ടകളും തുറന്നുപറഞ്ഞ്​ മെട്രോമാൻ ഇ. ശ്രീധരൻ. ബി.ജെ.പിയുമായി നേരത്തേതന്നെ മാനസികമായി ഇഷ്​ടമുണ്ടെന്നും ബി.ജെ.പി നേതാക്കളുമായി നല്ല ബന്ധമാണ്​ പുലർത്തിവരുന്നതെന്നും ഒരു ദേശീയ മാധ്യമത്തോട്​ പറഞ്ഞ അദ്ദേഹം സംഘ്​പരിവാർ പ്രചരിപ്പിച്ചു വരുന്ന ലവ്​ ജിഹാദ്​ ഉൾപ്പെടെയുള്ള അജണ്ടകളെയും ശരിവെച്ചു.

ബീഫിനെതിരെ ബി.ജെ.പി നടത്തിവരുന്ന തടസ്സങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്​ താൻ സമ്പൂർണ സസ്യാഹാരിയാണെന്നും ആരും മാംസാഹാരം കഴിക്കുന്നതിനെ ഇഷ്​ടപ്പെടുന്നില്ലെന്നുമായിരുന്നു മറുപടി.

ലവ്​ ജിഹാദ്​ വിവാദത്തെക്കുറിച്ച്​ ചോദിച്ചപ്പോൾ വിവാഹത്തി​‍െൻറ പേരിൽ ഹിന്ദുക്കൾക്ക്​ പുറമെ മുസ്​ലിം, ക്രിസ്​ത്യൻ യുവതികളും കബളിപ്പിക്കപ്പെടുന്നത്​ കണ്ടുകൊണ്ടിരിക്കുകയാണെന്നും അതിനെ ചെറുക്കുമെന്നും പ്രതികരിച്ചു. നരേന്ദ്ര മോദി ഒരു ജനവിഭാഗത്തെയും വേർതിരിച്ചുകാണുന്നില്ലെന്നും പാർട്ടി നിറയെ ദേശഭക്തരാണെന്നും അദ്ദേഹം അവകാശപ്പെട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E Sreedharanlove jihad
Next Story