Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിന്ദു ഐക്യവേദിയുടെ വിഴിഞ്ഞം മാർച്ചിന് പൊലീസ് അനുമതിയില്ല; ​പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദി സംഘടന

text_fields
bookmark_border
case charged
cancel

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ മാർച്ചിന് പൊലീസ് അനുമതിയില്ല. മാർച്ചിനെ തുടർന്ന് പ്രശ്നങ്ങളുണ്ടായാൽ സംഘടനയായിരിക്കും ഉത്തരവാദിയെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി മാർച്ച് പ്രഖ്യാപിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് മാർച്ചിന് അനുമതി നിഷേധിച്ചതെന്നാണ് സൂചന.

അതേസമയം, വിഴിഞ്ഞത്ത് ബു​ധ​നാ​ഴ്ച കൂ​ടു​ത​ൽ പൊ​ലീ​സ് സേ​ന​യെ​യും വി​ന്യ​സി​ക്കും. ഞാ​യ​റാ​ഴ്ച​ത്തെ സം​ഭ​വ​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ, സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം, ക്ര​മ​സ​മാ​ധാ​നം എ​ന്നി​വ​യു​ടെ ചു​മ​ത​ല​യു​ള്ള സ്​​പെ​ഷ​ൽ ഓ​ഫി​സ​ർ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി.​ഐ.​ജി ആ​ർ.​ആ​ർ. നി​ശാ​ന്തി​നി എ​ന്നി​വ​രു​ൾ​പ്പെ​ട്ട പ്ര​ത്യേ​ക​സം​ഘം ചൊ​വ്വാ​ഴ്ച വി​ഴി​ഞ്ഞം സ​ന്ദ​ർ​ശി​ച്ചിരുന്നു. പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ന്​ വി​ധേ​യ​മാ​യ പൊ​ലീ​സ്​ സ്റ്റേ​ഷ​നും പ​രി​സ​ര​വും സ​ന്ദ​ർ​ശി​ച്ച സം​ഘം തു​റ​മു​ഖ സ​മ​ര​കേ​ന്ദ്ര​മാ​യ മു​ല്ലൂ​രി​ലും എ​ത്തിയിരുന്നു.

വി​ഴി​ഞ്ഞം തു​റ​മു​ഖ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​നാ​യി സി​റ്റി ക്രൈം ​ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡി.​സി.​പി കെ. ​ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​ന്​ രൂ​പം​ന​ൽ​കുകയും ചെയ്തിരുന്നു. വി​ഴി​ഞ്ഞം പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ച്ചിട്ടുണ്ട്. മു​ല്ലൂ​രി​ലും വി​ഴി​ഞ്ഞ​ത്തു​മാ​യി ചൊ​വ്വാ​ഴ്ച​മാ​ത്രം 400ലേ​റെ പൊ​ലീ​സു​കാ​രെയാണ് വി​ന്യ​സി​ച്ചത്. ഇത് ബുധനാഴ്ച വീണ്ടും വർധിപ്പിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hindu Ikyavedi's Vizhinjam march not allowed by police
Next Story