Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെർപ്പുളശ്ശേരിയിലെ...

ചെർപ്പുളശ്ശേരിയിലെ 'ഹിന്ദു ബാങ്ക്' വമ്പൻ തട്ടിപ്പ്; സംഘ്​പരിവാർ സ്ഥാപനം നിക്ഷേപകരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി​ അടച്ചുപൂട്ടി

text_fields
bookmark_border
Hindu bank
cancel

പാലക്കാട്​: 'ഹി​ന്ദു​വി​െൻറ പ​ണം ഹി​ന്ദു​ക്ക​ൾ​ക്ക്' മു​ദ്രാ​വാ​ക്യ​വു​മാ​യി സംഘ്പരിവാർ പിന്തുണയോടെ ആരംഭിച്ച 'ഹിന്ദു ബാങ്കി'ന്‍റെ പേരിൽ ചെർപ്പുളശ്ശേരിയിൽ വമ്പൻ തട്ടിപ്പ്. നിക്ഷേപകരിൽനിന്നും ലക്ഷങ്ങൾ തട്ടി അടച്ചുപൂട്ടിയെന്നാണ് പരാതി. ബാങ്ക്​ ചെയർമാൻ സുരേഷ്​ കൃഷ്​ണക്കും ഡയറക്​ടർ പ്രശാന്ത്​ തച്ചങ്ങോട്ടിലിനുമെതിരെ, നിക്ഷേപകർ ചെർപ്പുള്ളശ്ശേരി പൊലീസിൽ പരാതി നൽകി.

ഹിന്ദുസ്ഥാൻ ഡെവലപ്​മെൻറ്​ ബെനിഫിറ്റ്​സ്​ നിധി ലിമിറ്റഡ്​ എന്ന പേരിൽ ആരംഭിച്ച ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ഒരു വർഷത്തിനുള്ളിൽ കോടികൾ സമാഹരിച്ച് അടച്ചുപൂട്ടിയതെന്ന്​ നിക്ഷേപകർ പറയുന്നു. 2020 ഫെബ്രുവരിയിലാണ്​ ചെർപ്പുളശ്ശേരിയിൽ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്​. ബാങ്കിതര ധനകാര്യ സ്ഥാപനമായിട്ടാണ്​ ഇത്​ കേന്ദ്ര കോർപറേറ്റ്​ അഫയേഴ്​സ്​ വകുപ്പിൽ രജിസ്​റ്റർ ചെയ്​തത്​.


സംഘ്​പരിവാർ സംഘടനകളിലെ പ്രാദേശിക നേതാക്കളാണ്​ നടത്തിപ്പുകാർ. ഹിന്ദുക്കൾക്കു​േവണ്ടിയുള്ള സ്ഥാപനം എന്ന നിലക്കാണ്​ ഇവർ പരിചയപ്പെടുത്തിയത്​. സംഘ്​പരിവാർ പ്രവർത്തകരിൽനിന്നും അനുഭാവികളിൽനിന്നുമാണ്​ ഒാഹരിയും നിക്ഷേപവും സ്വീകരിച്ചത്​. ഉയർന്ന പലിശ വാഗ്​ദാനം ചെയ്​തിരുന്നു.

സ്ഥാപനത്തിന്‍റെ ചെയർമാൻ സുരേഷ്​ കൃഷ്​ണ ആർ.എസ്​.എസ്​ മുൻ ജില്ല ​നേതാവാണ്​. ഡയറക്​ർമാരിൽ ഒരാളായ അനിൽകുമാറിന്​ ആർ.എസ്​.എസ്​ ബന്ധമുണ്ട്​. സ്ഥാപനത്തി​െൻറ പ്രമോ​ട്ടിങ്​ ഡയറക്​ടർമാരും സംഘ്​പരിവാർ സംഘടനകളിലെ ഭാരവാഹികളാണ്​. അനിൽകുമാർ കഴിഞ്ഞ നവംബറിൽ രാജിവെച്ചതായി പറയുന്നു. പ്രമോട്ടിങ്​ ഡയറക്​ടർമാരും രാജി നൽകിയതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ചെയർമാൻ സുരേഷ്​ കൃഷ്​ണയും മറ്റൊരു ഡയറക്​ടറായ പ്രശാന്ത്​ തച്ചങ്ങോട്ടിലുമാണ്​ തട്ടിപ്പിന്​ പിന്നിലെന്ന്​ ഇവർ ആരോപിക്കുന്നു. പ്രമോട്ടിങ് ഡയറക്​ടർമാരായ വിനോദ്​ കുളങ്ങര, രാജു കൂട്ടാല, കെ. അനൂപ്​ തരുവക്കോണം, സി.കെ. മനീഷ്​, കെ. കാർത്തിക്, കൃഷ്​ണപ്രഭ​ എന്നിവരാണ്​ രാജിവെച്ചതായി ശനിയാഴ്​ച വാർത്തസമ്മേളനത്തിൽ അറിയിച്ചത്​. വിനോദ്​ കുളങ്ങരയും രാജു കൂട്ടാലയും ബി.ജെ.പി ഷൊർണ്ണൂർ മണ്ഡലം നേതാക്കളും അനൂപ്​, മനീഷ്​ എന്നിവർ ആർ.എസ്​.എസി​െൻറ പ്രാദേശിക നേതാക്കളുമാണ്​. സേവാഭാരതി ചെർപ്പുളശ്ശേരി മുനിസിപ്പൽ സെക്രട്ടറിയായ കെ. കാർത്തിക്​ ആണ്​ സുരേഷ്​ കൃഷ്​ണക്കെതിരെ പൊലീസിൽ പരാതി നൽകിയത്​. പണവും സ്വർണ്ണാഭരണവും വാങ്ങി കബളിപ്പിച്ചതായി ഹരീഷ്​ എന്നയാളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.




ഒാഹരി മൂലധനമായി ഒരു ലക്ഷം മുതൽ 5.5 ലക്ഷം വരെ നിരവധി പേരിൽനിന്നും സ്ഥാപനം സ്വീകരിച്ചിട്ടുണ്ട്​. പുറമേ 2300 രൂപ വീതം ഇനീഷ്യൽ സേവിങ്സ്​ ആയി 190 പേരിൽനിന്നും പിരിച്ചെടുത്തതായും പറയുന്നു. സ്ഥാപനത്തിനുവേണ്ടി വാങ്ങിയ ആറു വാഹനങ്ങൾ ചെയർമാൻ സ്വന്തം പേരിൽ രജിസ്​റ്റർ ചെയ്​തതായും പരാതിയുണ്ട്​. സുരേഷ്​ കൃഷ്​ണയു​െട ഭാര്യയും തട്ടിപ്പിൽ പങ്കാളിയാണെന്ന്​ രാജിവെച്ച പ്ര​േമാട്ടിങ്​ ഡയറക്​ടർമാർ ആരോപിക്കുന്നു.

പണം സ്വീകരിച്ചതിന്​ ആർക്കും രസീതി നൽകിയിട്ടില്ല. സ്ഥാപനത്തി​െൻറ പോക്ക്​ ശരിയായ വഴിക്ക്​ അല്ലെന്ന്​ തോന്നിയപ്പോൾ പണം തിരിച്ചുചോദിച്ചു. ചെയർമാർ നൽകിയ ചെക്ക്​ അക്കൗണ്ടിൽ പണമില്ലാ​െത മടങ്ങിയപ്പോഴാണ്​ പൊലീസിൽ പരാതി നൽകിയതെന്നും പ്രമോട്ടിങ്​ ഡയറക്​ടർമാർ പറഞ്ഞു. സുരേഷ്​കൃഷ്​ണയുടേയും ഭാര്യയുടേയും അക്കൗണ്ടുകളിലാണ്​ സ്ഥാപനത്തി​െൻറ പണം നി​ക്ഷേപിച്ചതെന്നും ഇവർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bank scamHindu BankHDB Nidhi Limited
News Summary - Hindu Bank scam in Cherpulassery
Next Story