‘കുമ്മനം അടക്കമുള്ളവർ ഇടപെട്ടു, ക്രൈസ്തവ അക്രമി സംഘടന അനിവാര്യമായ അന്ത്യത്തിലേക്ക് തന്നെ എത്തി’ -ഹിന്ദു ഐക്യവേദി നേതാവ്
text_fieldsആലപ്പുഴ: ഛത്തീസ്ഗഡിൽ മതംമാറ്റവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ ക്രിസ്ത്യാനികൾക്കെതിരെ കൂടുതൽ വിദ്വേഷപ്രചാരണവുമായി സംഘ്പരിവാർ നേതാക്കൾ. 2002 കാലഘട്ടത്തിൽ ആലപ്പുഴ ജില്ലയുടെ വടക്കൻ തീരപ്രദേശങ്ങളിൽ ക്രൈസ്തവ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന "തീരദേശ സംഘം" എന്ന അക്രമി സംഘടന, കടലോര മേഖലയെ അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവരുവാനും ആധിപത്യം ഉറപ്പിക്കുന്നതിനും ശ്രമങ്ങൾ നടത്തിയതായി ഹിന്ദു ഐക്യവേദി കേരള സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു എഴുതിയ കുറിപ്പിൽ പറയുന്നു.
ചേർത്തല തൈക്കലിൽ ക്രൈസ്തവ മത നേതൃത്വം നടത്തിയ ആസൂത്രിതമായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ സുമേഷ്, പീതാംബരൻ എന്നീ ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ടതായും ഷൈനു പറയുന്നു. ‘ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ഉൾപ്പെട്ട എ.എസ്.എം.ഐയുടെ (അസ്സീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) ആസ്ഥാനം സ്ഥിതിചെയ്യുന്ന ചേർത്തലയിലാണ് ക്രൈസ്തവ ഭീകരതയ്ക്കെതിരെയുള്ള ചെറുത്തുനിൽപ്പിനിടയിൽ ഇരുവരും ജീവത്യാഗം ചെയ്തത്. മതപരിവർത്തനത്തിന്റെ ഭീഷണി വാറോലകൾ വിവിധ ക്രൈസ്തവ സഭകൾ ഉയർത്തുന്ന ഈ കാലഘട്ടത്തിൽ ത്യാഗോജ്വലമായ ആ സ്മരണകൾ ഉയർന്നുവരികയാണ്’ -കുറിപ്പിൽ തുടർന്നു.
‘തീർത്തും അരക്ഷിതാവസ്ഥയിലും സംഘടിതമതവിഭാഗത്തിന്റെ പീഡനമേറ്റും, തളർന്ന കടലോരങ്ങളിലെ ഹൈന്ദവ സഹോദരങ്ങൾക്കിടയിൽ ദേശീയ പ്രസ്ഥാനങ്ങളായ മത്സ്യ പ്രവർത്തക സംഘവും ആർ.എസ്.എസ്സും പ്രവർത്തനം ആരംഭിച്ചതിൽ അസഹിഷ്ണുക്കളായ ക്രൈസ്തവ മത നേതൃത്വം , മാറാടിന് സമാനമായ രീതിയിൽ ചേർത്തല തൈക്കലിൽ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങളെ പ്രതിരോധിച്ചതിന്റെ വിലയായി നമുക്ക് നൽകേണ്ടി വന്നത് രണ്ട് ധീര സ്വയംസേവകരെ ആയിരുന്നു. മാറാട് ഹിന്ദു കൂട്ടക്കൊല നടന്നപ്പോൾ ഹിന്ദുത്വ ദേശീയ പ്രസ്ഥാനങ്ങൾ നടത്തിയ ഇടപെടലിന് സമാനമായ രീതിയിൽ സംഘത്തിൻറെ മുതിർന്ന പ്രചാരകരായ കുമ്മനം രാജശേഖരൻ, എം.സി.വത്സൻ, കെ.വേണു, ബിജെപി നേതാവായ വെള്ളിയാകുളം പരമേശ്വരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടർന്ന് നടന്ന ഇടപെടലുകളിൽ കൂടിയും പ്രവർത്തനങ്ങളിൽകൂടിയും തീരദേശ സംഘം എന്ന ക്രൈസ്തവ അക്രമി സംഘടനാ അതിൻറെ അനിവാര്യമായ അന്ത്യത്തിലേക്ക് തന്നെ എത്തിയ കാഴ്ച നമുക്ക് പിന്നീട് കാണാൻ സാധിക്കും’ -ഹിന്ദു ഐക്യവേദിയും കെ.പി. ശശികലയും പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ഉൾപ്പെട്ട #ASMI യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന #ചേർത്തലയിൽ തന്നെയാണ് , ക്രൈസ്തവ ഭീകരതയ്ക്കെതിരെയുള്ള ചെറുത്തുനിൽപ്പിനിടയിൽ ജീവത്യാഗം ചെയ്ത സ്വർഗീയ സുമേഷിന്റെയും പീതാംബരന്റെയും സ്മരണകൾ ഉറങ്ങുന്നത്.
മതപരിവർത്തനത്തിന്റെ ഭീഷണി വാറോലകൾ വിവിധ ക്രൈസ്തവ സഭകൾ ഉയർത്തുന്ന ഈ കാലഘട്ടത്തിൽ ത്യാഗോജ്വലമായ ആ സ്മരണകൾ ഉയർന്നുവരികയാണ്.
2002 കാലഘട്ടത്തിൽ ആലപ്പുഴ ജില്ലയുടെ വടക്കൻ തീരപ്രദേശങ്ങളിൽ ക്രൈസ്തവ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന "തീരദേശ സംഘം" എന്ന അക്രമി സംഘടന, കടലോര മേഖലയെ അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവരുവാനും ആധിപത്യം ഉറപ്പിക്കുന്നതിനും ശ്രമങ്ങൾ നടത്തിയപ്പോൾ ഹൈന്ദവ വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ജീവിതമാണ് ദുസ്സഹമായി തീർന്നത്. ഭരണകൂടവും പോലീസും പോലും ഇവരുടെ അതിക്രമങ്ങളെ ചോദ്യം ചെയ്യാനും ഇവരുടെ മേഖലകളിലേക്ക് കടന്നു ചെല്ലുവാനും ഭയന്നു.
തീർത്തും അരക്ഷിതാവസ്ഥയിലും സംഘടിതമതവിഭാഗത്തിന്റെ പീഡനമേറ്റും, തളർന്ന കടലോരങ്ങളിലെ ഹൈന്ദവ സഹോദരങ്ങൾക്കിടയിൽ ദേശീയ പ്രസ്ഥാനങ്ങളായ മത്സ്യ പ്രവർത്തക സംഘവും ആർ.എസ്.എസ്സും പ്രവർത്തനം ആരംഭിച്ചതിൽ അസഹിഷ്ണുക്കളായ ക്രൈസ്തവ മത നേതൃത്വം , മാറാടിന് സമാനമായ രീതിയിൽ ചേർത്തല തൈക്കലിൽ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങളെ പ്രതിരോധിച്ചതിന്റെ വിലയായി നമുക്ക് നൽകേണ്ടി വന്നത് രണ്ട് ധീര സ്വയംസേവകരെ ആയിരുന്നു.
മാറാട് ഹിന്ദു കൂട്ടക്കൊല നടന്നപ്പോൾ ഹിന്ദുത്വ ദേശീയ പ്രസ്ഥാനങ്ങൾ നടത്തിയ ഇടപെടലിന് സമാനമായ രീതിയിൽ സംഘത്തിൻറെ മുതിർന്ന പ്രചാരകരായ കുമ്മനം രാജശേഖരൻ, എം.സി.വത്സൻ, കെ.വേണു , ബിജെപി നേതാവായ വെള്ളിയാകുളം പരമേശ്വരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടർന്ന് നടന്ന ഇടപെടലുകളിൽ കൂടിയും പ്രവർത്തനങ്ങളിൽ കൂടിയും , തീരദേശ സംഘം എന്ന ക്രൈസ്തവ അക്രമി സംഘടനാ അതിൻറെ അനിവാര്യമായ അന്ത്യത്തിലേക്ക് തന്നെ എത്തിയ കാഴ്ച നമുക്ക് പിന്നീട് കാണാൻ സാധിക്കും.
കെ.ഷൈനു
സംസ്ഥാന ജനറൽ സെക്രട്ടറി
ഹിന്ദു ഐക്യവേദി കേരളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

