ദുര്‍ഗാ ദേവിയെ അപമാനിച്ചെന്ന് ഹിന്ദു ഐക്യവേദി പരാതി; ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസ്
text_fieldsനവരാത്രിയോട് അനുബന്ധിച്ച് ചെയ്ത ഫോട്ടോ ഷൂട്ട്. ഇതോടൊപ്പമുള്ള മറ്റൊരു ചിത്രത്തിനെതിരെയാണ് ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ കേസെടുത്തത്.
കൊച്ചി: നവരാത്രിയോട് അനുബന്ധിച്ച് ചെയ്ത ഫോട്ടോ ഷൂട്ട് ദുര്‍ഗാ ദേവിയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് വനിതാ ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസ്. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് ആലുവ സ്വദേശിനിക്കെതിരെ കേസെടുത്തത്.
അതേസമയം, ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നില്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് യുവതി പറഞ്ഞു. നവരാത്രി തീമില്‍ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിര്‍വ്യാജം ഖേദിക്കുന്നെന്നും അവര്‍ പറഞ്ഞു. ചിത്രങ്ങള്‍ ഇതിനോടകം പേജില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.
മടിയില്‍ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തില്‍ ദുര്‍ഗ ദേവിയെ ചിത്രീകരിച്ചു എന്നായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. മോഡലിനെതിരെ കേസ് എടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണമായിരുന്നു ചിത്രത്തിനെതിരെയും ഫോട്ടോഗ്രാഫര്‍ക്കെതിരെയും നടന്നത്.