Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാമനനെ അധിക്ഷേപിച്ചെന്ന്​, ഹിന്ദുഐക്യവേദിയുടെ പരാതിയിൽ കന്യാസ്​ത്രീയെ പൊലീസ്​ സ്​റ്റേഷനിൽ മാപ്പുപറയിച്ചു
cancel
Homechevron_rightNewschevron_rightKeralachevron_rightവാമനനെ...

വാമനനെ അധിക്ഷേപിച്ചെന്ന്​, ഹിന്ദുഐക്യവേദിയുടെ പരാതിയിൽ കന്യാസ്​ത്രീയെ പൊലീസ്​ സ്​റ്റേഷനിൽ മാപ്പുപറയിച്ചു

text_fields
bookmark_border

കോട്ടയം: സ്​കൂൾ വാട്​സ്​ആപ്പ്​ ഗ്രൂപ്പിൽ നൽകിയ ഓണസന്ദേശത്തിലെ വാമന പരാമർശം വിവാദമായതോടെ മാപ്പ്​ പറഞ്ഞ്​ കന്യാസ്​ത്രീ. ഇവർ പൊലീസ്​ സ്​റ്റേഷനിലിരുന്ന്​ മാപ്പ്​ പറയുന്ന വിഡിയോ ഹിന്ദു ഐക്യവേദി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്​തു. ഈ വിഡിയോക്ക്​ കീഴിൽ അധ്യാപികക്കെതിരെ അതിരുവിട്ട ആക്ഷേപമാണ്​ ഉയരുന്നത്​.

തിരുവോണദിനത്തിൽ​ കോട്ടയം നെടുംകുന്നം സെൻറ്​ ​െ​തരേസാസ്​ ഗേൾസ്​ ഹൈസ്​കൂളിലെ പ്രധാനാധ്യാപിക സിസ്​റ്റർ റീത്താമ്മ സി. മാത്യൂസ്​ നൽകിയ ഓണസന്ദേശമാണ്​ വിവാദമായത്​. ''ചവി​ട്ടേൽക്കുന്നവ​െൻറ സുവിശേഷമാണ്​ ഓണം. ദാനം കൊടുത്തവനെ, ദാനം കൈനീട്ടി വാങ്ങിയവൻ ചവിട്ടി താഴ്ത്തുന്നതി​െൻറ കാലാതീത കഥ. കൊടുക്കുന്നവന്​ ചവി​ട്ടേൽക്കു​േമ്പാൾ, ചവിട്ടുന്നവൻ വാമനനാകുന്നു''​ എന്നു തുടങ്ങുന്ന വിഡിയോ സന്ദേശത്തിൽ ഉദാഹരണമായി യേശുവിനെയും ഗാന്ധിജിയെയും എബ്രഹാം ലിങ്കണെയും മദർതെരേസയെയും പരാമർശിക്കുന്നുണ്ട്.

സന്ദേശത്തിൽ വാമനനെക്കുറിച്ച്​ പറഞ്ഞതാണ്​ ഹിന്ദു ഐക്യവേദിയെ പ്രകോപിപ്പിച്ചത്​. തുടർന്ന്​, മതസ്​പർധ വളർത്തുന്ന രീതിയിൽ പ്രസ്​താവന നടത്തിയെന്നും ഹിന്ദുദൈവങ്ങളെ ബോധപൂർവം അവഹേളിച്ചു എന്നും കാണിച്ച്​ ഹിന്ദു ഐക്യവേദി ചങ്ങനാശ്ശേരി താലൂക്ക്​ പ്രസിഡൻറ്​ വി.കെ. അജിത്​ കറുകച്ചാൽ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. സ്​കൂളിന്​ മുന്നിലേക്ക്​ പ്രവർത്തകർ മാർച്ചും​ നടത്തി. ഇ​തോടെയാണ്​ സിസ്​റ്റർ സ്​റ്റേഷനിലെത്തി മാപ്പ്​ പറയുകയും എഴുതിക്കൊടുക്കുകയും ചെയ്​തത്​.

രൂക്ഷവിമർശനവുമായി എസ്​.എഫ്​.ഐ ജില്ല പ്രസിഡൻറ്​

കോട്ടയം: കന്യാസ്​​ത്രീയെക്കൊണ്ട്​ മാപ്പുപറയിക്കുകയും അതി​െൻറ​ വിഡിയോ പകർത്താനനുവദിക്കുകയും ചെയ്ത ​കറുകച്ചാൽ പൊലീസിനെയും വിഷയത്തിൽ പ്രതികരിക്കാത്ത ക്രൈസ്​​തവ​ സഭാമേലധികാരികളെയും ഫേസ്​ബുക്ക്​ പോസ്​റ്റിൽ​ രൂക്ഷമായി വിമർശിച്ച്​ എസ്​.എഫ്​.ഐ കോട്ടയം ജില്ല പ്രസിഡൻറ്​ ജസ്​റ്റിൻ ജോസഫ് രംഗത്തെത്തി. ​''ഇതൊക്കെ അനുവദിച്ചുകൊടുത്ത, നാടി​െൻറ സമാധാനാന്തരീക്ഷം പുലർത്താൻ പാടുപെട്ട, ആ സ്​റ്റേഷൻ ഓഫിസറുടെ മഹാമനസ്​കതയും കാണാതെ പോകരുത്​. അങ്ങേര്​ ഇട്ടിരിക്കുന്ന കാക്കി പാൻറ്​സ്​ ആർ.എസ്​.എസ്​ ശാഖയിൽനിന്ന്​ ലഭിച്ചതായിരിക്കും. ഇമ്മാതിരി ഉദ്യോഗസ്​ഥർക്ക്​ നാടി​െൻറ ക്രമസമാധാനപരിപാലനം നൽകിയാൽ ആർ.എസ്​.എസിന്​ കാര്യങ്ങൾ എളുപ്പമാണ്.''​

''ആർ.എസ്.എസ് കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുന്ന ഇവിടത്തെ ക്രൈസ്തവസഭ മേലധികാരികൾ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. ആഗസ്​റ്റ്​ അഞ്ചിന്​ മോദി അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ട്​ പുതിയ ഹിന്ദു രാഷ്​ട്രത്തിന്​ ശിലയിട്ടപ്പോൾ ഒരു വാക്ക് മിണ്ടിയില്ലല്ലോ? മിണ്ടിയാലും ഇല്ലെങ്കിലും ആ രാഷ്​ട്രത്തിൽ ഇവിടത്തെ ക്രിസ്ത്യാനികളും ഇല്ല. അതാണ് വസ്തുത. ആ വസ്തുത മറച്ച് മുസ്​ലിങ്ങളെപ്പറ്റി ബി.ജെ.പി ഐ.ടി സെൽ പടച്ചു വിടുന്ന നുണകൾ കോർത്തിണക്കി, ബി.ജെ.പി ഉള്ളതുകൊണ്ടാണ് ഇവിടെ മുസ്​ലിങ്ങൾ ഒതുങ്ങി നിൽക്കുന്നത് എന്ന് തരത്തിൽ ഉള്ള മെസേജുകൾ ഇടതടവില്ലാതെ അയച്ച്​ നാട്ടിൽ വെറുപ്പ് ഉണ്ടാക്കുന്ന ക്രിസ്ത്യാനികൾ ഇതൊക്കെ ഓർക്കുന്നത് വളരെ നല്ലതാണ്'' -ജസ്​റ്റിൻ ജോസഫ് ത​െൻറ ​േഫസ്​ബുക്ക്​ പോസ്​റ്റിൽ പറയുന്നു.

മാപ്പ്​ പറയാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന്​ പൊലീസ്​

കോട്ടയം: ''ഇരുകൂട്ടരെയും സ്​റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, മാപ്പ്​ പറയാൻ പൊലീസ്​ ആവശ്യപ്പെട്ടിട്ടില്ല. ത​െൻറ അറിവില്ലായ്​മ കൊണ്ടും നാക്കുപിഴ കൊണ്ടും സംഭവിച്ചതാണെന്നാണ്​ സിസ്​റ്റർ പറഞ്ഞത്​. മാപ്പ്​ പറഞ്ഞ്​ പോസ്​റ്റിട്ടാൽ കേസ്​ പിൻവലിക്കാമെന്ന്​ പരാതിക്കാർ​ പറഞ്ഞു​. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തതുകൊണ്ട്​ സിസ്​റ്റർ മാപ്പ്​ പറയാൻ തയാറായി. അവർ തമ്മിൽ പ്രശ്​നം ഒത്തുതീർപ്പാക്കിയതോടെ പൊലീസിന്​ ഇടപെടേണ്ടതുണ്ടായിരുന്നില്ല'' -കറുകച്ചാൽ എസ്​.ഐ എ.ജി. സാജൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindu Aikya Vedionam 2020nun vamana controversy
Next Story