Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിത വൈദ്യുതി...

അമിത വൈദ്യുതി നിരക്ക്​: ന്യായീകരിച്ച്​ തളർന്ന്​ െക.എസ്​.ഇ.ബി

text_fields
bookmark_border
അമിത വൈദ്യുതി നിരക്ക്​: ന്യായീകരിച്ച്​ തളർന്ന്​ െക.എസ്​.ഇ.ബി
cancel

കോഴിക്കോട്​: കെ.എസ്​.ഇ.ബി ചെയർമാൻ വിവിധ ടി.വി ചാനലുകൾ വഴി വിശദീകരണവും മറുപടിയും നൽകിയിട്ടും അമിത വൈദ്യുതി നിരക്ക്​ വിഷയത്തിൽ രോഷമടങ്ങാതെ ഉപഭോക്​താക്കൾ. ലോക്​ഡൗൺ കാലത്തെ അമിത വൈദ്യുതി ബില്ലിൽ പ്രഹരമേറ്റതിനെ തുടർന്ന്​ കെ.എസ്​.ഇ.ബിയിൽ ഇതുവരെ പരാതി നൽകിയത്​ ലക്ഷത്തിലധികം പേരാണ്​. 

രണ്ട്​ ബൾബും ഒരു ടി.വിയും മാ​ത്രമുള്ള ഒറ്റമുറി വീട്ടിൽ 11000 രൂപയുടെ ബിൽ നൽകിയ കെ.എസ്​.ഇ.ബിയുടെ നടപടി സമാനതകളില്ലാത്തതാണ്​. കെ.എസ്​.ഇ.ബി ജീവനക്കാരെ അണിനിരത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രതിരോധിക്കാൻ നടത്തുന്ന ശ്രമവും പാളിയിരിക്കുകയാണ്​. അമിത ബില്ലിനെ എതിർക്കുന്നവരെ ​സ്വന്തം ഫേസ്​ബുക്ക്​ പേജിലൂടെ ‘റോസ്​റ്റിങ്ങ്​’ (വാദങ്ങൾ ശക്​തമായി ഖണ്ഡിക്കുക)  നടത്താനും കെ.എസ്​.ഇ.ബി തുടക്കം കുറിച്ചിട്ടുണ്ട്​. ബിൽത്തുക ഹരിച്ചും ഗുണിച്ചും ന്യായീകരണങ്ങൾ ഏറെയുണ്ടെങ്കിലും ​ജനങ്ങൾക്ക്​ അതൊന്നും ദഹിച്ചിട്ടില്ല. തുടർച്ചയായ ഒമ്പതാം ദിവസവും പെട്രോളിനും ഡീസലിനും വില ഉയർത്തിയതിൽ കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധം ശക്​തമാകുന്നതിനിടെയാണ്​ ​െക.എസ്.ഇ.ബി നാട്ടുകാർക്ക്​ ​െകാടുത്ത ‘ഷോക്കും’ ചർച്ചയാകുന്നത്​. 

1,26,40000 ഉപഭോക്​താക്കളിൽ മഹാഭൂരിപക്ഷം പേർക്കും ലോക്​ഡൗൺ കാരണം പലയിടത്തും നിശ്​ചിത ദിവസം കഴിഞ്ഞിട്ടാണ്​ മീറ്റർ റീഡിങ്​ നടത്തിയത്​.  മാർച്ച്​ നാലിന്​ മീറ്റർ റീഡിങ്​ എടുത്ത  വീടുകളിൽ മെയ്​ 20ന്​ റീഡിങ്​ നടത്തിയ സംഭവവുമുണ്ട്​. 16 ദിവസ​ം വൈകിയതോടെ സ്​ലാബ്​ നിരക്കിലടക്കം മാറ്റം വന്നത്​ ഉപഭോക്​താക്കളുടെ തലയിലിടാനാണ്​ കെ.എസ്​.ഇ.ബിയുടെ ശ്രമം. ​ഏതെങ്കിലും സാഹചര്യത്തിൽ റീഡിങ്​ നടന്നില്ലെങ്കിൽ രണ്ടു മാസത്തെ താൽക്കാലിക ബില്ല്​ ​െകാടുക്കണ​െമന്ന 2014ലെ  കേരള ഇലക്​ട്രി സിറ്റ്​  സപ്ലൈ കോഡിലെ 124 ചട്ടപ്രകാരമുള്ള നടപടിയുമുണ്ടായി​െല്ലന്ന ാക്ഷേപം ശക്​തമാണ്​. 

അതേസമയം, താൽക്കാലികമായി ബിൽ  നൽകിയാലും റീഡിങ്​ എടുക്കുന്ന ദിവസത്തെ ബില്ലിലെ സമാനമായ തുക തന്നെയാകുമെന്നാണ്​ കെ.എസ്​.ഇ.ബിയുടെ വിശദീകരണം. ലഭിച്ച ഒരു ലക്ഷത്തിലധികം പരാതികളിൽ 95 ശതമാനത്തിലും ഉപഭോഗം കൂടിയതുകൊണ്ടുതന്നെയാണ്​ ബിൽ കൂടിയതെന്നാണ്​ അവരുടെ വാദം. 
24 മണിക്കൂറും വീട്ടിലിരുന്ന്​ ടി.വിയും കണ്ടിരുന്നാൽ ബില്ല്​ കൂടുമെന്നായിരുന്നു വൈദ്യുത മന്ത്രി  എം.എം മണി പ്രതികരിച്ചത്​. എന്നാൽ, ലോക്​ഡൗൺ കാലത്ത്​ വീടും ഓഫീസും അടച്ചിട്ടവർക്കും നാല്​ ഇരട്ടിയോളം തുക ബില്ലായി നൽകിയിട്ടുണ്ട്​. വലിയ തുക ഒന്നിച്ചടക്കാൻ പ്രയാസമുള്ളവർക്ക്​ പകുതി തുക അടയ്​ക്കാൻ സംവിധാനമൊരുക്കു​െമന്ന്​ മ​ന്ത്രി ഉറപ്പു നൽകിയിരുന്നു. ബാക്കി തുകക്ക് രണ്ട്​ തവണയായി അടക്കാനും നിർദേശിച്ചിരുന്നു. എന്നാൽ, ഇക്കാര്യം അന്വേഷിക്കു​േമ്പാൾ ​െസക്ഷൻ ഓഫീസുകളിലെ ഉദ്യോഗസ്​ഥർ കൈമലർത്തുകയാണ്​. മുഴുവൻ പണവും അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വി​​േച്​ഛദിക്കുമെന്നാണ്​ ഉദ്യോഗസ്​ഥരുടെ മുന്നറിയിപ്പ്​. പരാതി ​െകാടുക്കാൻ 250 രൂപ ​െകട്ടി​െവക്കാനുമാണ്​ നിർദേശം. 

ഭരണകക്ഷി പ്രവർത്തകരും അനുഭാവികളുമടക്കം കഴുത്തറപ്പൻ വൈദ്യുതി നിരക്കിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധവുമായെത്തുകയാണ്​. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്​ മുമ്പ്​ സർക്കാറിന്​ കനത്ത തിരിച്ചടിയായി മാറുകയാണ്​  വ്യാപകമാകുന്ന പ്രതിഷേധം. 


എല്ലാം മാസത്തിൽ; മീറ്റർ റീഡിങ്​ മാത്രം രണ്ട്​ മാസത്തിലൊരിക്കൽ

എല്ലാ മേഖലയിലെയും ഇടപാടുകൾ മാസംതോറും നടത്തു​േമ്പാൾ കെ.എസ്​.ഇ.ബിയുടെ മീറ്റർ റീഡിങ്​ രണ്ട്​ മാസത്തിലൊരിക്കലാക്കുന്നത്​ ഉപ​േഭാക്​താക്കൾക്ക്​ തിരിച്ചടിയാകുന്നു. ഏതെങ്കിലും കാരണത്താൽ നിശ്​ചിത സ്ലാബിലേതിനേക്കാൾ കൂടുതൽ വൈദ്യുതി ഉപയോഗിച്ചാൽ മുഴുവൻ നിരക്കും വർധിക്കുന്ന രീതി മാറ്റണമെന്ന ആവശ്യം ശക്​തമാകുകയാണ്​. വാട്ടർ അതോറിറ്റിയും ദ്വൈമാസ ബില്ലാണ്​ നൽകുന്നതെങ്കിലും ഒളിഞ്ഞിരിക്കുന്ന ചാർജുകളില്ലാത്തതിനാൽ ഉപഭോക്​താക്കൾക്ക്​ ഭാരമാകുന്നില്ല. ശമ്പളം, വാടക, വായ്​പ അടവുകൾ, പലിശ, ചിട്ടികൾ, പെൻഷൻ, ട്രഷറി ഇടപാടുകൾ, പലവിധ ഫീസുകൾ തുടങ്ങിയ സർക്കാറി​​െൻറയും സ്വകാര്യ സ്​ഥാപനങ്ങളുടെയും ഇടപാടുകളെല്ലാം മാസംതോറുമാണ്​ നടക്കുന്നത്​. 

ദ്വൈമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 100 യൂനിറ്റിന് 3.15 രൂപയും 101 മുതൽ 200 വരെ യൂനിറ്റിന്​ 3.70 രൂപയുമാണ്​ ഈടാക്കുന്നത്​. 201മുതൽ 300 വരെ യൂനിറ്റിന്​  4.80 രൂപയാണ്​ നിരക്ക്​.  301 മുതൽ 400 യൂനിറ്റ് വരെ ഉപയോഗിക്കു​​േമ്പാൾ യൂനിറ്റിന്​ 6.40 രൂപ നൽകണം. 401 മുതൽ 500 യൂനിറ്റ് വരെ 7.60 രൂപയും അടക്കണം. 500 യൂനിറ്റിന് മുകളിലുള്ള ഉപയോഗത്തിന് നിശ്ചിത തുക മുഴുവൻ യൂനിറ്റിനും നല്‍കണം. മാസം 300 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക്​ ആൾക്ക് ഒരു മാസം 1165 രൂപയാണ്​ തുക. എന്നാൽ, ഇത്​ രണ്ട്​ മാസമായി കണക്കാക്കു​േമ്പാൾ 600 യൂനിറ്റി​​െൻറ മൊത്തം  താരിഫ് അനുസരിച്ച്​  3480 രൂപയോളം വരും. ഇത്തരം വർധനവ്​ ഒഴിവാക്കാൻ മാസക്കണക്കിൽ ബിൽ നൽകണ​െമന്നാണ്​ ഉപഭോക്​താക്കളുടെ ആവശ്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebmm manikerala newselectricity bill
News Summary - Hike in electricity charge, KSEB unsuccessfully tries to clarify -Kerala News
Next Story