Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിജാബ്​: ഗവർണർക്കെതിരെ കുഞ്ഞാലിക്കുട്ടി; ഗവർണർക്ക്​ വിഷയത്തിൽ അറിവ്​ പരിമിതം

text_fields
bookmark_border
P. K. Kunhalikutty
cancel

കർണാടകയിലെ ഹിജാബ്​ നിരോധനവുമായി ബന്ധ​പ്പെട്ട്​ നിരന്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുന്ന ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെതിരെ മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്​.

ഹിജാബ്​ വിഷയം ഉന്നയിച്ച്​ സംസ്ഥാനത്ത്​ വിവാദം ഉണ്ടാക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന്​ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹിജാബ്​ സംബന്ധിച്ച്​ ഗവർണറുടെ അറിവ്​ പരിമിതമാണ്​. വിഷയം സംസ്​ഥാനത്തും വിവാദമാക്കാനാണ്​ ഗവർണർ ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കർണാടകയിൽ ഹിജാബ്​ നിരോധന വിവാദവുമായി ബന്ധപ്പെട്ട്​ പല ദിവസങ്ങളിലായി ഗവർണർ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഹിജാബ്​ മുസ്​ലിം സ്ത്രീകളുടെ പുരോഗതിയെ തടയുന്ന വസ്ത്രമാണെന്നായിരുന്നു ഗവർണറുടെ പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hijab: Kunjalikutty against the governor
Next Story