Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹിജാബ് വിവാദം:...

ഹിജാബ് വിവാദം: പെൺകുട്ടി പള്ളുരുത്തി സ്കൂളിലെ പഠനം അവസാനിപ്പിക്കുന്നു; മതസൗഹാർദം തകരുന്നതൊന്നും ഉണ്ടാവരുതെന്ന് കുട്ടിയുടെ പിതാവ്

text_fields
bookmark_border
St Ritas Public school
cancel
camera_alt

സെന്റ് റീത്താസ് പബ്ലിക് സ്കൂൾ

കൊച്ചി: ഹിജാബ് വിവാദത്തെ തുടർന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം പെൺകുട്ടി അവസാനിപ്പിക്കുന്നു. പിതാവ് അനസാണ് ഇക്കാര്യം അറിയിച്ചത്. പെൺകുട്ടിയെ സ്കൂൾ മാറ്റുകയാണെന്ന് പിതാവ് അറിയിച്ചു. ഇതുവരെ സ്കൂളിന്റെ ഭാഗത്ത് നിന്നും ആരും ബന്ധപ്പെട്ടിട്ടില്ല. മതസൗഹാർദം തകരുന്ന ഒന്നും ഉണ്ടാവരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. വിഷയത്തിൽ ഇടപ്പെട്ട സംസ്ഥാന സർക്കാറിനും വിദ്യാഭ്യാസമന്ത്രിക്കും നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാട്ടിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകർത്തുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. മകൾ ഷാൾ ധരിച്ചുവരുന്നത് മറ്റ് കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ അങ്ങേയറ്റം തളർത്തി. ചില രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു. ഇത്തരം സമ്മർദങ്ങൾ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങൾ. ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരിൽ രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളിൽ ഞങ്ങൾ മനസ്സിലാക്കിയത്. അതിൽ സ്കൂളിലെ പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ വർഗീയമായ ഇടപെടൽ എനിക്കുംഎൻറെ മകൾക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നും കുട്ടിയുടെ പിതാവ് എഫ്.ബി പോസ്റ്റിൽ പറഞ്ഞു.

കുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എൻറെ മകളുടെ മൗലികാവകാശമായ തലമറച്ച് സ്കൂളിൽ പോകാൻ അനുവദിക്കണമെന്ന മകളുടെ ആവശ്യത്തോട് വളരെ പോസിറ്റീവായാണ് കേരള സർക്കാറും വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചത്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണവും അതിന്റെ റിപ്പോർട്ടും മകൾ ഉന്നയിച്ച ആവശ്യം ന്യായമാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വ്യക്തമാക്കുന്നതുമാണ്. എന്നാൽ തികച്ചും ന്യായമായ ഈ ആവശ്യത്തോട് സ്കൂൾ അധികൃതരിൽ നിന്നും ഉണ്ടായ പ്രതികരണങ്ങൾ വളരെ വേദനയുണ്ടാക്കുന്നതാണ്. നാട്ടിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകർത്തു. മകൾ ഷാൾ ധരിച്ചുവരുന്നത് മറ്റ് കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ അങ്ങേയറ്റം തളർത്തി.

ചില രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു. ഇത്തരം സമ്മർദങ്ങൾ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങൾ. ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരിൽ രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളിൽ ഞങ്ങൾ മനസ്സിലാക്കിയത്. അതിൽ സ്കൂളിലെ പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ വർഗീയമായ ഇടപെടൽ എനിക്കുംഎൻറെ മകൾക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. അതിനാൽ ഈ സ്കൂളിലെ മകളുടെ പഠനം അവസാനിപ്പിക്കുകയാണ്.

ടി.സി വാങ്ങി മറ്റേതെങ്കിലും സ്കൂളിൽ പഠനം തുടരാമെന്നാണ് ഞങ്ങളുടെ തീരുമാനം. അതോടെ ദുർവാശിയും ദുരഭിമാനവും മാറ്റിവച്ച് മറ്റ് കുട്ടികളുടെ പഠനം തടസ്സപ്പെടുത്താതെ മുന്നോട്ടുപോകാൻ സ്കൂൾ അധികൃതർ തയാറാകുമെന്ന് കരുതട്ടെ. നാട്ടിലെ സമാധാനം തകർക്കാൻ ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതിൽനിന്ന് സ്കൂൾ അധികൃതരം പി ടി എയും മറ്റ് തത്പര കക്ഷികളും പിൻമാറണമെന്നും അഭ്യർഥിക്കുന്നുവെന്നും കുട്ടിയുടെ പിതാവ് ഫേസ്ബുക്കിൽ കുറിച്ചു.

എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി സെ​ന്റ് റീ​ത്താ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ശി​രോ​വ​സ്ത്ര വി​വാ​ദ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നാ​ണ് സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്റി​ന്റെ ശ്ര​മ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാ​നേ​ജ്മെ​ന്റ് സ​ര്‍ക്കാ​റി​നെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും വെ​ല്ലു​വി​ളി ഒ​ന്നും ഇ​ങ്ങോ​ട്ട് വേ​ണ്ടെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. നി​യ​മം നി​യ​മ​ത്തി​ന്റെ വ​ഴി​ക്ക് പോ​കും. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്കൂ​ൾ മാ​നേ​ജ്മെ​ന്റും പി.​ടി.​എ​യും പ്ര​തി​ക​രി​ച്ച​ത്. അ​ഭി​ഭാ​ഷ​ക​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്റും സ​ർ​ക്കാ​റി​നെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​യും ആ​ക്ഷേ​പി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും ശി​വ​ൻ​കു​ട്ടി വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

പ​രാ​തി ല​ഭി​ച്ച​പ്പോ​ള്‍ സ്വാ​ഭാ​വി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കു​ന്ന​ത് സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​മാ​ണ്. വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നു​ള്ള ബോ​ധ​പൂ​ര്‍വ ശ്ര​മ​മാ​ണ് പി​ന്നീ​ട് ക​ണ്ട​ത്. പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മ​ല്ല, സ​ര്‍ക്കാ​റി​നെ വി​മ​ര്‍ശി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. അ​ഭി​ഭാ​ഷ​ക​യോ​ട് കോ​ണ്‍ഗ്ര​സ് ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ക്കു​ന്ന വീ​ഡി​യോ ക​ണ്ട​താ​ണ്. ആ​ര്‍ക്കു​വേ​ണ്ടി വ​ര്‍ഗീ​യ വി​ഭ​ജ​ന​ത്തി​ന് ശ്ര​മി​ച്ചാ​ലും സ​ര്‍ക്കാ​ര്‍ അം​ഗീ​ക​രി​ക്കി​ല്ല. സ്‌​കൂ​ളു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​ത് നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണെ​ന്നും എ​തി​രാ​യി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ത​ട​യാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും ശി​വ​ന്‍കു​ട്ടി പ​റ​ഞ്ഞു.

സ്‌​കൂ​ള്‍ അ​ഭി​ഭാ​ഷ​ക​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് അ​പ​ക്വ പ​രാ​മ​ര്‍ശ​ങ്ങ​ളാ​ണ്. വി​ഷ​യ​ത്തെ കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കി. വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചാ​ല്‍ മ​റു​പ​ടി പ​റ​യേ​ണ്ട​ത് സ്‌​കൂ​ൾ അ​ഭി​ഭാ​ഷ​ക​യും പി.​ടി.​എ പ്ര​സി​ഡ​ന്റു​മ​ല്ല. മാ​നേ​ജ്മെ​ന്റ് പ​റ​യു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ കാ​ര്യ​ങ്ങ​ളാ​ണ്. നി​യ​മ​പ​ര​മാ​യി ചെ​യ്യേ​ണ്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ന​ല്ല ഭാ​വി​യാ​ണ് ല​ക്ഷ്യം. പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടും പ്ര​കോ​പ​നം ഉ​ണ്ടാ​ക്കാ​ന്‍ വാ​ര്‍ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത് ന​ല്ല​ത​ല്ല. വി​ഷ​യ​ത്തെ ബോ​ധ​പൂ​ര്‍വം രാ​ഷ്ട്രീ​യ​മാ​യി നി​ല​നി​ര്‍ത്തു​ക​യാ​ണ് ല​ക്ഷ്യം. ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സ​മൂ​ഹ​ത്തി​ന് നി​യ​മ​ങ്ങ​ള്‍ ബാ​ധ​ക​മ​ല്ലെ​ന്ന് പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentHijab RowSt Ritas Public School
News Summary - Hijab controversy: Girl quits Palluruthi school; Father says religious harmony should not be disturbed
Next Story