ഹിജാബ് വിലക്ക്: ലീഗ് എം.പിമാർക്ക് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
text_fieldsന്യൂഡൽഹി: കർണാടകയിൽ ഹിജാബുമായി ബന്ധപ്പെട്ട ഹൈകോടതി കോടതി വിധി അജണ്ടകൾ മാറ്റിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പാർലമെന്‍ററി പാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ, എം.പിമാരായ ഡോ. എം. പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് ലോക്സഭ സ്പീക്കർ ഓം ബിർള അവതരണാനുമതി നിഷേധിച്ചു.
അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതിനെ തുടർന്ന് എം.പി മാർ വിജയ് ചൗക്കിൽ മാധ്യമപ്രവർത്തകരെ കണ്ട് നോട്ടീസ് വിശദീകരിച്ചു. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കോടതി വിധി മതസ്വാതന്ത്ര്യത്തിന്‍റെ നഗ്ന ലംഘനമാണെന്ന് എം.പിമാർ നൽകിയ നോട്ടീസിൽ ചുണ്ടിക്കാട്ടിയിരുന്നു.
ഇത് വിശ്വാസ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. മുസ്ലിം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ രംഗത്തെ പ്രവേശനം തന്നെ ദുഷ്കരമാക്കുന്ന നടപടി കൂടി ഇതിനു പിന്നിലുണ്ട്. വിശ്വാസം നിലനിർത്തി വിദ്യാഭ്യാസം അസാധ്യമാകുന്ന വിധത്തിലാണ് ഈ നീക്കങ്ങളെന്നും എം.പിമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

