Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂരില്‍  ഹിജാബ്  തടയുന്നതായി പരാതി

text_fields
bookmark_border
കരിപ്പൂരില്‍  ഹിജാബ്  തടയുന്നതായി പരാതി
cancel


കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ ഉപകമ്പനിയായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വിസ് ലിമിറ്റഡിലെ (എ.ഐ.എ.ടി.എസ്.എല്‍) വനിത ജീവനക്കാര്‍ ഹിജാബ് ധരിക്കുന്നത് അനുവദിക്കുന്നില്ളെന്ന് പരാതി. എയര്‍ഇന്ത്യയുടെ കൗണ്ടര്‍ ജീവനക്കാരായ പെണ്‍കുട്ടികള്‍ക്ക് ജോലിസമയത്ത് ശിരോവസ്ത്രധാരണം അനുവദിക്കില്ളെന്നാണ് പരാതി. വിമാനത്താവളത്തിലെ ഡ്യൂട്ടി മാനേജറില്‍നിന്നാണ് ഇതുസംബന്ധിച്ച നിര്‍ദേശം ജീവനക്കാര്‍ക്ക് ലഭിച്ചത്. അതേസമയം, ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും മുകളില്‍നിന്ന് നല്‍കിയിട്ടില്ളെന്ന് എ.ഐ.എ.ടി.എസ്.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സമദ് ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുള്ളാര്‍ എന്ന കമ്പനിയായിരുന്നു എയര്‍ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ്-സപ്പോര്‍ട്ടിങ് ജോലികള്‍ ഏറ്റെടുത്തത്. ഡിസംബര്‍ നാലുമുതല്‍ ഈ ജോലികളും ജീവനക്കാരെയും എ.ഐ.എ.ടി.എസ്.എല്‍ ഏറ്റെടുക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - hijab ban in karipur airport
Next Story