ഹൈറിച്ച്: 200കോടി ട്രഷറിയിലേക്ക് മാറ്റണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തൃശൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി സ്ഥാപനത്തിന്റെ കണ്ടുകെട്ടിയ 200 കോടിയിലേറെ രൂപ സർക്കാർ ട്രഷറിയിലേക്ക് മാറ്റണമെന്ന് ഹൈകോടതി. ഹൈറിച്ചിൽ നിക്ഷേപിച്ച പരാതിക്കാരടക്കമുള്ളവർക്ക് ഉപകാരപ്പെടുംവിധം പലിശ ലഭിക്കുന്ന ട്രഷറി അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് ഉത്തവ്. നിലവിൽ വിവിധ ബാങ്കുകളിൽ കറന്റ് നിക്ഷേപമായി കിടക്കുകയാണ് ഈ പണം.
പലരിൽനിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് കേസ്. 2019ലെ നിയന്ത്രിതമല്ലാത്ത നിക്ഷേപ പദ്ധതികൾ നിരോധിക്കുന്ന നിയമം (ബഡ്സ് ആക്റ്റ്) പ്രകാരം ഹൈറിച്ചിന്റെ സ്വത്തുവകകൾ താൽക്കാലികമായി ജപ്തി ചെയ്യുകയും പിന്നീട് തൃശൂർ പ്രത്യേക കോടതി നടപടി സ്ഥിരപ്പെടുത്തുകയും ചെയ്തു.
ഇത് ചോദ്യം ചെയ്ത് ഹൈറിച്ച് നൽകിയ അപ്പീൽ ഹരജിയിലാണ് തുക ട്രഷറിയിലേക്ക് മാറ്റാൻ ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

