Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈറിച്ച് തട്ടിപ്പ്: ഉടമ കെ.ഡി. പ്രതാപൻ അറസ്റ്റിൽ

text_fields
bookmark_border
ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് ഇ.ഡി അറസ്റ്റ് ചെയ്തത്
prathapan sreena
cancel

കൊച്ചി: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് തട്ടിപ്പ് നടത്തിയ കേസിൽ ഹൈറിച്ച് ഉടമ കെ.ഡി. പ്രതാപനെ ഇ.ഡി (എൻഫോഴ്സ്മന്‍റെ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്തു. കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് ​രേഖപ്പെടുത്തിയത്.

കമ്പനിയുടമകളുടെ 260 കോടിയുടെ സ്വത്തുക്കൾ ഇ.ഡി നേരത്തെ മരവിപ്പിച്ചു. അന്വേഷണ ഭാഗമായി ഇ.ഡി കഴിഞ്ഞ ദിവസം കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ 14 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു.

കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും പ്രമോട്ടേഴ്സ്, കുടുംബാംഗങ്ങൾ എന്നിവരുടെ അക്കൗണ്ടുകളിലും ഉണ്ടായിരുന്ന 32 കോടിയും മരവിപ്പിച്ചു. ഇതോടൊപ്പം 70 ലക്ഷം രൂപയുടെ കറൻസികൾ, നാല് കാറുകൾ, പ്രമോട്ടർമാരുടെയും കമ്പനിനടത്തിപ്പുകാരുടെയും 15 കോടിയുടെ വസ്തുവകകൾ എന്നിവയും പിടിച്ചെടുത്തിരുന്നു.

മൾട്ടിലെവൽ മാർക്കറ്റിങിൽ അംഗത്വ ഫീസ് ഇനത്തിൽ മാത്രം 1157 കോടി തട്ടിയെന്നും ഇതിൽ 250 കോടി പ്രമോട്ടർമാരായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ കൈക്കലാക്കിയെന്നുമാണ് കേസ്. കൂടാതെ ഇവർ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തെ തുടർന്ന് ആദ്യഘട്ടത്തിൽ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Highrich online Fraud: Owner K.D. Pratapan arrested
Next Story