Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏറ്റവും ഉയർന്ന പോളിങ്...

ഏറ്റവും ഉയർന്ന പോളിങ് കുന്ദമംഗലത്ത്, കുറവ് റാന്നിയിൽ; മികച്ച പോളിങ് നടന്ന ആദ്യ പത്ത് മണ്ഡലങ്ങൾ

text_fields
bookmark_border
ഏറ്റവും ഉയർന്ന പോളിങ് കുന്ദമംഗലത്ത്, കുറവ് റാന്നിയിൽ; മികച്ച പോളിങ് നടന്ന ആദ്യ പത്ത് മണ്ഡലങ്ങൾ
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അതിനിർണായകമായ നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതിയപ്പോൾ കേരളത്തിൽ പ്രകടമായത് കനത്ത പോളിങ്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. 84.83 ശതമാനം പേരാണ് ഇവിടെ സമ്മതിദാന അവകാശം വിനിയോഗിച്ചതെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് ഇത്തവണ ഏറ്റവും കുറഞ്ഞ പോളിങ് (68.98 ശതമാനം) രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും പോളിങ് ശതമാന 80ന് മുകളിലായതിനാൽ ഈ തെരഞ്ഞെടുപ്പ് എല്ലാവർക്കും ഒരുപോലെ ആവേശകരമാണ്.

കുന്ദമംഗലം ഒന്നാമതെത്തിയപ്പോൾ 84.63 ശതമാനവുമായി പാലക്കാട് ജില്ലയിലെ ചിറ്റൂരാണ് തൊട്ടുതാഴെ നിൽക്കുന്നത്. എറണാകുളത്തെ കുന്നത്തുനാട് 84.09 ശതമാനം പോളിംഗ് രേഖപ്പെടുത്തി മൂന്നാം സ്ഥാനം പങ്കിട്ടു. ബേപ്പൂർ മണ്ഡലത്തിൽ 83.77 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. അരൂരിൽ 83.35 ശതമാനവും ഏറനാട് 83.29 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ചേരിയിൽ 82.52 ശതമാനവും കൊണ്ടോട്ടിയിൽ 82.48 ശതമാനവുമാണ് കണക്ക്. ഇലത്തൂർ 82.45 ശതമാനം രേഖപ്പെടുത്തിയപ്പോൾ ബി.ജെ.പി വലിയ പ്രതീക്ഷ വെക്കുന്ന പാലക്കാട് 82.33 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു.

സംസ്ഥാനത്ത് വെറും മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് പോളിങ് 70 ശതമാനത്തിൽ താഴെ പോയത് എന്നത് ശ്രദ്ധേയമാണ്. കടുത്തുരുത്തിയിൽ 69.34 ശതമാനവും തിരുവല്ലയിൽ 69.47 ശതമാനവുമാണ് പോളിങ്. കോന്നി 70.01 ശതമാനവും പുനലൂർ 70.99 ശതമാനവും രേഖപ്പെടുത്തി. 71.05 ശതമാനവുമായി ചെങ്ങന്നൂരും 71.50 ശതമാനവുമായി ആറന്മുളയും തൊട്ടുപിന്നാലെയുണ്ട്. കുട്ടനാട് 71.84 ശതമാനവും മാവേലിക്കര 72.61 ശതമാനവുമാണെന്നാണ് റിപ്പോർട്ട്. ചങ്ങനാശ്ശേരിയിൽ 73.16 ശതമാനമാണ്.

മൊത്തത്തിൽ മികച്ച പോളിങ് രേഖപ്പെടുത്തിയ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ മുന്നണികളും വളരെയേറെ പ്രതീക്ഷയിലാണ്. മെയ് നാലിലെ വോട്ടെണ്ണൽ ദിനത്തിനായാണ് ഇനി കേരളത്തിന്റെ കാത്തിരിപ്പ്.

മികച്ച പോളിങ് നടന്ന പത്ത് മണ്ഡലങ്ങൾ

  1. കുന്ദമംഗലം - 84.83
  2. ചിറ്റൂർ - 84.63
  3. കുന്നത്തുനാട് - 84.09
  4. ബേപ്പൂർ - 83.77
  5. അരൂർ - 83.35
  6. ഏറനാട് - 83.29
  7. മഞ്ചേരി - 82.52
  8. കൊണ്ടോട്ടി - 82.48
  9. ഇലത്തൂർ - 82.45
  10. പാലക്കാട് - 82.33
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranniPolling rateAssembly ConstituencieskundamangalamKerala Assembly Election 2026
News Summary - Highest turnout in Kundamangalam, lowest in Ranni; Top ten constituencies with best turnout
Next Story