Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹ​യ​ർ സെ​ക്ക​ൻ​ഡ​റി...

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക ത​സ്തി​ക: ത​ർ​ക്കം തീ​ർ​ക്കാ​ൻ മ​ന്ത്രി​ത​ല ച​ർ​ച്ച​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു

text_fields
bookmark_border
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക ത​സ്തി​ക: ത​ർ​ക്കം തീ​ർ​ക്കാ​ൻ മ​ന്ത്രി​ത​ല ച​ർ​ച്ച​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു
cancel


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി അ​നു​വ​ദി​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ലും അ​ധി​ക ബാ​ച്ചു​ക​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്കം തീ​ർ​ക്കാ​ൻ മ​ന്ത്രി​ത​ല ച​ർ​ച്ച​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥും ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് െഎ​സ​ക്കും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം വൈ​കാ​തെ ന​ട​ത്താ​നാ​ണ് ധാ​ര​ണ. ത​സ്തി​ക സൃ​ഷ്​​ടി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നേ​ര​ത്തേ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശം ര​ണ്ടു ത​വ​ണ ധ​ന​വ​കു​പ്പ് മ​ട​ക്കി​യി​രു​ന്നു. 3500ൽ​പ​രം ത​സ്തി​ക​ക​ൾ സൃ​ഷ്​​ടി​ക്കാ​നാ​യി​രു​ന്നു ഇ​തി​ൽ നി​ർ​ദേ​ശം. എ​ന്നാ​ൽ, ഇൗ ​നി​ർ​ദേ​ശം 2016 ജൂ​ലൈ 15ന് ​ധ​ന​വ​കു​പ്പ് മ​ട​ക്കി. അ​ധ്യാ​പ​ക​രു​ടെ ജോ​ലി ഭാ​രം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഇ​തി​ന​നു​സൃ​ത​മാ​യി പു​തി​യ നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ധ​ന​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.  പ്ര​ത്യേ​കം യു.​ഒ നോേ​ട്ടാ​െ​ട​യാ​ണ് ഫ​യ​ൽ മ​ട​ക്കി​യ​ത്. ജോ​ലി ഭാ​രം പു​തു​ക്കി നി​ശ്ച​യി​ക്കാ​ൻ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഇ​തി​ൽ വി​ശ​ദ​മാ​യി ന​ൽ​കി​യി​രു​ന്നു.
നി​ല​വി​ൽ ആ​ഴ്ച​യി​ൽ ഏ​ഴു വ​രെ പീ​രി​യ​ഡു​ക​ൾ​ക്ക് ഒ​രു ജൂ​നി​യ​ർ ത​സ്തി​ക​യും 25 വ​രെ പീ​രി​യ​ഡു​ക​ൾ​ക്ക് സീ​നി​യ​ർ ത​സ്തി​ക​യും സൃ​ഷ്​​ടി​ക്കാം. 1-28 വ​രെ പീ​രി​യ​ഡു​ക​ൾ​ക്ക്​ ഒ​രു സീ​നി​യ​റും ഒ​രു ജൂ​നി​യ​റും 1-56 വ​രെ ര​ണ്ട് സീ​നി​യ​റും ഒ​രു ജൂ​നി​യ​റും 1 -75 വ​രെ മൂ​ന്ന് സീ​നി​യ​റും ഒ​രു ജൂ​നി​യ​റും എ​ന്ന നി​ല​യി​ലും ത​സ്തി​ക നി​ർ​ണ​യ​ത്തി​നാ​ണ് വ്യ​വ​സ്ഥ.

എ​ന്നാ​ൽ, ഏ​ഴു വ​രെ പീ​രി​യ​ഡു​ക​ൾ​ക്ക് ​െഗ​സ്​​റ്റ്​  അ​ധ്യാ​പ​ക​ൻ മ​തി​യെ​ന്നാ​ണ് ധ​ന​വ​കു​പ്പ് നി​ർ​ദേ​ശി​ച്ച​ത്. 8-14 വ​രെ -ഒ​രു ജൂ​നി​യ​ർ അ​ധ്യാ​പ​ക​ൻ, 15-31 വ​രെ ഒ​രു സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ, 32-45 വ​രെ ഒ​രു സീ​നി​യ​റും ഒ​രു ജൂ​നി​യ​റും, 46^-62 വ​രെ ര​ണ്ട് സീ​നി​യ​ർ, 63-76 വ​രെ ര​ണ്ട് സീ​നി​യ​റും ഒ​രു ജൂ​നി​യ​റും, 77-93 വ​രെ മൂ​ന്ന് സീ​നി​യ​ർ, 94 -107 വ​രെ മൂ​ന്ന് സീ​നി​യ​റും ഒ​രു ജൂ​നി​യ​റും എ​ന്നി​ങ്ങ​നെ​യു​മാ​ണ് ധ​ന​വ​കു​പ്പ് നി​ർ​ദേ​ശി​ച്ച ജോ​ലി ഭാ​രം. ഇ​തു​പ്ര​കാ​രം പു​തി​യ നി​ർ​ദേ​ശം ന​ൽ​കാ​നും ധ​ന​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ധ​ന​വ​കു​പ്പി​െൻറ നി​ർ​ദേ​ശം നി​ല​വി​െ​ല അ​ധ്യാ​പ​ക ത​സ്തി​ക​ക​ളു​ടെ ജോ​ലി ഭാ​ര​ത്തെ കൂ​ടി ബാ​ധി​ക്കു​മെ​ന്ന് ക​ണ്ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​ഴ​യ പ്ര​പ്പോ​സ​ലി​ൽ​ത​ന്നെ ഉ​റ​ച്ചു​നി​ന്നു. ഇ​തു വീ​ണ്ടും ധ​ന​വ​കു​പ്പി​ലേ​ക്ക് അ​യ​ച്ചെ​ങ്കി​ലും ഫെ​ബ്രു​വ​രി​യി​ൽ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് ഫ​യ​ൽ ര​ണ്ടാ​മ​തും മ​ട​ക്കി. ഇ​തി​നി​ടെ​യാ​ണ് പു​തി​യ ബ​ജ​റ്റി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 2500ഒാ​ളം പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്​​ടി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​നം വ​ന്ന​ത്.  

ധ​ന​വ​കു​പ്പ് നേ​ര​ത്തേ ജോ​ലി ഭാ​രം വ​ർ​ധി​പ്പി​ച്ച് മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് 2500ഒാ​ളം ത​സ്തി​ക​ക​ൾ സൃ​ഷ്​​ടി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം. ഇ​തു​സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യി​ൽ ഉ​യ​ർ​ന്ന ചോ​ദ്യ​ത്തി​ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി​യാ​ക​ട്ടെ ധ​ന​വ​കു​പ്പി​െൻറ നി​ർ​ദേ​ശ​ത്തെ ശ​രി​വെ​ക്കു​ന്ന​താ​ണെ​ന്ന വ്യാ​ഖ്യാ​ന​വു​മു​ണ്ടാ​യി.
ത​സ്​​തി​ക സൃ​ഷ്​​ടി​ക്കാ​ൻ ബ​ജ​റ്റി​ൽ നി​ർ​ദേ​ശം വ​ന്ന​തോ​ടെ​യാ​ണ് ത​ർ​ക്കം തീ​ർ​ക്കാ​ൻ ര​ണ്ടു മ​ന്ത്രി​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. തീ​യ​തി ഉ​ട​ൻ തീ​രു​മാ​നി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഒാ​ഫി​സ് അ​റി​യി​ച്ചു.

കു​റ​ഞ്ഞ എ​ണ്ണം പീ​രി​യ​ഡു​ക​ൾ​ക്കു പോ​ലും ജൂ​നി​യ​ർ അ​ധ്യാ​പ​ക ത​സ്തി​ക സൃ​ഷ്​​ടി​ക്കു​ന്ന അ​വ​സ്ഥ മാ​റ​ണം എ​ന്ന നി​ല​പാ​ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും ഉ​ണ്ട്. നി​ല​വി​ൽ 15 മു​ത​ൽ 25 വ​രെ പീ​രി​യ​ഡു​ക​ൾ​ക്ക് ഒ​രു സീ​നി​യ​ർ ത​സ്തി​ക സൃ​ഷ്​​ടി​ക്കാം. ഇ​തി​നു ശേ​ഷം മൂ​ന്ന് പീ​രി​യ​ഡു​ക​ൾ കൂ​ടി വ​ന്നാ​ൽ ഒ​രു ജൂ​നി​യ​ർ ത​സ്തി​ക കൂ​ടി സൃ​ഷ്​​ടി​ക്കാ​ൻ നി​ല​വി​ൽ വ്യ​വ​സ്ഥ​യു​ള്ള​ത് വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​ന്ന​താ​ണെ​ന്നാ​ണ് വി​മ​ർ​ശ​നം. ഇ​തു നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് നേ​ര​ത്തേ ധ​ന​വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. മാ​ത്ര​വു​മ​ല്ല, നേ​ര​ത്തേ പീ​രി​യ​ഡു​ക​ളു​ടെ ദൈ​ർ​ഘ്യം ഒ​രു മ​ണി​ക്കൂ​ർ ആ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 40 മി​നി​റ്റ് ആ​യി കു​റ​ച്ച​തും ജോ​ലി ഭാ​രം നി​ശ്ച​യി​ക്കു​ന്ന​തി​ൽ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ധ​ന​വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

Show Full Article
TAGS:teachers 
Next Story