Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹയർ സെക്കൻഡറി സ്ഥലംമാറ്റം: മാപ്പപേക്ഷിച്ച് ഡയറക്ടർ

text_fields
bookmark_border
Appointment of temporary teachers
cancel

തിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിൽ കേരള അഡ്മിനിസ്ട്രേറ്റിവ് വിധിക്ക് വിരുദ്ധമായി ജോയിനിങ് അനുമതി നൽകി സർക്കുലർ പുറപ്പെടുവിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടർ ട്രൈബ്യൂണൽ മുമ്പാകെ നിരുപാധികം മാപ്പപേക്ഷിച്ചു.

ഡയറക്ടർ എസ്. ഷാനവാസിനെതിരായ കോടതിയലക്ഷ്യം പരിഗണിക്കുന്നതിനിടെയാണ് മാപ്പപേക്ഷയുമായി സത്യവാങ്മൂലം സമർപ്പിച്ചത്. ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിനുള്ള രണ്ട് പട്ടിക ട്രൈബ്യൂണൽ നേരത്തേ റദ്ദാക്കിയിരുന്നു.

എന്നാൽ, ഹൈകോടതി ഇടക്കാല ഉത്തരവ് വ്യാഖ്യാനിച്ച് സ്കൂളുകളിൽനിന്ന് വിടുതൽ ചെയ്തവരും പുതിയ സ്കൂളിൽ ജോയിൻ ചെയ്യാത്തവരുമായ അധ്യാപകർക്ക് ജോയിനിങ് അനുമതി നൽകി മേയ് നാലിന് ഡയറക്ടർ സർക്കുലർ പുറത്തിറക്കി.

ഇതിനെതിരെയാണ് ഒരുപറ്റം അധ്യാപകർ ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതോടെ കഴിഞ്ഞ 17ന് ഡയറക്ടർ സർക്കുലർ പിൻവലിച്ചു. ട്രൈബ്യൂണൽ കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Higher Secondary Transfer: Director to Apology
Next Story