Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹയർ സെക്കൻഡറി അധ്യാപകർ...

ഹയർ സെക്കൻഡറി അധ്യാപകർ കാഴ്ചക്കാർ; ​36 ഹെഡ്​ മാസ്റ്റർമാർ ഇനി പ്രിൻസിപ്പൽമാർ

text_fields
bookmark_border
ഹയർ സെക്കൻഡറി അധ്യാപകർ കാഴ്ചക്കാർ; ​36 ഹെഡ്​ മാസ്റ്റർമാർ ഇനി പ്രിൻസിപ്പൽമാർ
cancel

തി​രു​വ​ന​ന്ത​പു​രം: യോ​ഗ്യ​രാ​യ നൂ​റു​ക​ണ​ക്കി​ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ സ​ർ​വി​സി​ലു​ണ്ടാ​യി​ട്ടും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ലേ​ക്ക്​ ഹെ​ഡ്​ മാ​സ്റ്റ​ർ പ്രൊ​മോ​ഷ​ൻ തു​ട​ർ​ന്ന്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വി​റ​ങ്ങി​യ​പ്പോ​ൾ 77 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം 36 ഹൈ​സ്കൂ​ൾ ഹെ​ഡ്​ മാ​സ്റ്റ​ർ​മാ​രെ​യും പ്രി​ൻ​സി​പ്പ​ൽ​മാ​രാ​ക്കി. ഇ​തി​ൽ 17 ഹെ​ഡ് മാ​സ്റ്റ​ർ​മാ​രെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​നു​ള്ള ത​സ്തി​ക​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ല​ഭ്യ​മ​ല്ല. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ റി​ട്ട​യ​ർ ചെ​യ്യു​ന്ന മു​റ​ക്കു​മാ​ത്ര​മേ ഇ​വ​ർ​ക്ക്​ പ്രി​ൻ​സി​പ്പ​ലാ​യി ജോ​ലി​യി​ൽ ചേ​രാ​ൻ സാ​ധി​ക്കൂ. ഹി​ന്ദി​യി​ൽ 11 പേ​ർ​ക്കും ക​ണ​ക്കി​ൽ മൂ​ന്നു​പേ​ർ​ക്കും സോ​ഷ്യോ​ള​ജി, സം​സ്കൃ​തം, ക​ന്ന​ഡ വി​ഷ​യ​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കും ജോ​യി​ൻ ചെ​യ്യാ​നാ​ണ്​ ത​സ്തി​ക​യി​ല്ലാ​ത്ത​ത്.

36 ഹൈ​സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ​മാ​ർ പ്രി​ൻ​സി​പ്പ​ലാ​യി എ​ത്തു​ന്ന​തോ​ടെ അ​ത്ര​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​നം​കൂ​ടി ഇ​ല്ലാ​താ​കും. ഹ​യ​ർ സെ​ക്ക​ൻ​ഡി വി​ഭാ​ഗം തു​ട​ങ്ങി​യ കാ​ല​ത്ത്​ പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ലേ​ക്ക്​ മ​തി​യാ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ യോ​ഗ്യ​രാ​യ ഹൈ​സ്കൂ​ൾ ഹെ​ഡ്​ മാ​സ്​​റ്റ​ർ​മാ​ർ​ക്ക്​ സ്ഥാ​ന​ക്ക​യ​റ്റ നി​യ​മ​നം ന​ൽ​കാ​ൻ സ​പെ​ഷ​ൽ റൂ​ൾ​സി​ൽ വ്യ​വ​സ്​​ഥ കൊ​ണ്ടു​വ​ന്ന​ത്. മൂ​ന്ന്​ പ​തി​റ്റാ​ണ്ട്​ പി​ന്നി​ടു​മ്പോ​ഴും ഈ ​വ്യ​വ​സ്ഥ മാ​റ്റി​യി​ട്ടി​ല്ല. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ്​ മ​തി​യാ​യ സ​ർ​വി​സു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രെ കാ​ഴ്ച​ക്കാ​രാ​ക്കി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ന പ​രി​ച​യ​മി​ല്ലാ​ത്ത ഹൈ​സ്കൂ​ൾ ഹെ​ഡ്​ മാ​സ്റ്റ​ർ​മാ​ർ പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ലെ​ത്തു​ന്ന​ത്. പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക 12 വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള അ​ധ്യാ​പ​ക​രു​ടെ മാ​ത്രം പ്ര​മോ​ഷ​ൻ ത​സ്തി​ക​യാ​ക്കി സ്പെ​ഷ​ൽ റൂ​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ടാ​യി​ട്ടും പ്രൊ​മോ​ഷ​ൻ പ​ഴ​യ​പ​ടി തു​ട​രു​ക​യാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationSchoolsprincipalHeadmasterTeacherKerala
News Summary - Higher secondary teachers are spectators; 36 head masters are now principals
Next Story