ഹയർ സെക്കൻഡറി അധ്യാപക ട്രാന്‍സ്‌ഫർ: ഹൈകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു -മന്ത്രി വി.ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക ട്രാന്‍സ്‌ഫറുമായി ബന്ധപ്പെട്ട കെ.എ.ടിയുടെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്ത ഹൈകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപകരുടെ 2025-26 ലെ ജനറല്‍ ട്രാന്‍സ്ഫര്‍ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ക്ക് കാലതാമസം വരുത്താനിടയുള്ള വിധി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നും ഏപ്രില്‍ 30ന് പുറത്തിറങ്ങിയിരുന്നു.
തിങ്കളാഴ്ച കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ 30.04.2025 ലെ ഉത്തരവ് സ്റ്റേ ചെയ്തിട്ടുമുണ്ട്. ഈ വിധിയെ സർക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനറൽ ട്രാന്‍സ്ഫർ പ്രക്രിയ അട്ടിമറിക്കുന്നതിനായി ചില നിക്ഷിപ്ത താൽപര്യക്കാര്‍ കാലങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ശക്തമായി നേരിടാന്‍ സർക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

