ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക 26നകം
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിന്റെ താൽക്കാലിക പട്ടിക മേയ് 19നകം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. താൽക്കാലിക പട്ടിക പരിശോധിക്കാൻ ഒരാഴ്ചസമയം നൽകിയശേഷം അന്തിമ സ്ഥലംമാറ്റ പട്ടിക മേയ് 26 ഓടെ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്ഥംമാറ്റ നടപടികൾ മേയ് 31 നകം പൂർത്തീകരിക്കും. കൈറ്റിന്റെ നേതൃത്വത്തിൽ ഓൺലൈനായാണ് അപേക്ഷകൾ സ്വീകരിച്ചത്. മേയ് മൂന്നുവരെയാണ് ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സമയം നൽകിയിരുന്നത്.
8204 അധ്യാപകരുടെ അപേക്ഷകളാണ് പ്രിൻസിപ്പൽമാർ അംഗീകരിച്ച് അയച്ചത്. ഇതിൽ 357 അപേക്ഷകർ അനുകമ്പാർഹമായ മുൻഗണന ലഭിക്കേണ്ട വിഭാഗത്തിലാണ്. ഇവരുടെ അപേക്ഷകൾ പ്രത്യേക മെഡിക്കൽ ബോർഡ് പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

