Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.എസിനെതിരെ മോശം...

വി.എസിനെതിരെ മോശം പരാമർശം: ഹയർ സെക്കൻഡറി അധ്യാപകന്​ സസ്​പെൻഷൻ

text_fields
bookmark_border
വി.എസിനെതിരെ മോശം പരാമർശം: ഹയർ സെക്കൻഡറി അധ്യാപകന്​ സസ്​പെൻഷൻ
cancel

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.​ അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിലൂടെ ​മോശം പരാമർശം നടത്തിയ അധ്യാപക​ന്​ സസ്​പെൻഷൻ. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്​സ്​ എച്ച്​.എസ്​.എസിലെ ഇംഗ്ലീഷ്​ അധ്യാപകൻ വി. അനൂപിനെയാണ്​ പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ്​ ചെയ്​തത്​. അധ്യാപകനെ നഗരൂർ പൊലീസ്​ അറസ്റ്റ്​ ചെയ്തിരുന്നു.

അധ്യാപകൻ സ്കൂളിന്‍റെ സുഗമമായ പ്രവർത്തനത്തിന്​ തടസ്സം സൃഷ്ടിക്കുന്നുവെന്ന പ്രിൻസിപ്പലിന്‍റെ പരാതിയും സ്ഥലംമാറ്റം വാങ്ങിനൽകാം എന്ന പേരിൽ അധ്യാപകരിൽനിന്ന്​ പണപ്പിരിവ്​ നടത്തുന്നു എന്ന പരാതിയും കൂടി പരിഗണിച്ചാണ്​ നടപടിയെന്ന് ഉത്തരവിൽ പറയുന്നു. പരാതികൾ സംബന്ധിച്ച്​ തിരുവനന്തപുരം ആർ.ഡി.ഡി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ സസ്​പെൻഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS Achuthanandanteacher suspended
News Summary - Higher secondary teacher suspended for making inappropriate remarks against VS
Next Story