Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹയർ സെക്കൻഡറി...

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സ്ഥലംമാറ്റത്തിന്​ മാനദണ്ഡങ്ങളായി

text_fields
bookmark_border
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സ്ഥലംമാറ്റത്തിന്​ മാനദണ്ഡങ്ങളായി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ പൊ​തു​സ്ഥ​ലം​മാ​റ്റ​ത്തി​ന്​ മാ​ന​ദ​ണ്ഡ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും രൂ​പ​വ​ത്​​ക​രി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ഒ​രു ജി​ല്ല​യി​ൽ മേ​യ്​ 31ന്​ ​മൂ​ന്ന്​ വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ സേ​വ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ ത​സ്തി​ക​യാ​യി​രി​ക്കും സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന ഓ​പ​ൺ വേ​ക്ക​ൻ​സി. ഇ​തി​ന്​ പു​റ​മെ ആ ​വ​ർ​ഷം ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളും ഇ​തി​ൽ പ​രി​ഗ​ണി​ക്കും. സ്​​ഥ​ലം​മാ​റ്റം ല​ഭി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ലി​ന്​ അ​തേ സ്കൂ​ളി​ൽ മൂ​ന്ന്​ വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​ത്​ വ​രെ അ​വി​ടെ തു​ട​രാം.

ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യാ​ൽ അ​ടു​ത്ത വ​ർ​ഷ​ത്തെ പൊ​തു​സ്ഥ​ലം​മാ​റ്റ​ത്തി​ന്​ അ​പേ​ക്ഷി​ക്കാം. മൂ​ന്ന്​ വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ട്ടും വേ​റെ അ​പേ​ക്ഷ​ക​രി​ല്ലെ​ങ്കി​ൽ പ്രി​ൻ​സി​പ്പ​ലി​നെ അ​തേ സ്കൂ​ളി​ൽ​നി​ന്ന്​ സ്ഥ​ലം​മാ​റ്റേ​ണ്ട​തി​ല്ല. ഭ​ര​ണ​പ​ര​മാ​യ സൗ​ക​ര്യാ​ർ​ഥം നി​യ​മ​ന അ​തോ​റി​റ്റി​ക്ക്​ മാ​റ്റാം. പ​ര​സ്പ​ര മാ​റ്റ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.​ ഹോം​സ്​​റ്റേ​ഷ​നി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​നു​ള്ള മാ​ന​ദ​ണ്ഡം പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ലെ സ​ർ​വി​സ്​ ദൈ​ർ​ഘ്യം​ (ഔ​ട്ട്​ സ്​​റ്റേ​ഷ​ൻ സ​ർ​വി​സ് വെ​യ്​​റ്റേ​ജ്​) ആ​യി​രി​ക്കും.

ഹോം ​സ്​​റ്റേ​ഷ​ന്​ പു​റ​ത്ത്​ സ​ർ​വി​സ്​ സീ​നി​യോ​റി​റ്റി​യാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. ഡെ​പ്യൂ​ട്ടേ​ഷ​ൻ, വി​ദേ​ശ ജോ​ലി, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല​ല്ലാ​തെ​യു​ള്ള ശ​മ്പ​ള​ര​ഹി​ത അ​വ​ധി​ക്കാ​ലം എ​ന്നീ കാ​ല​ഘ​ട്ടം സ്ഥ​ലം​മാ​റ്റ സീ​നി​യോ​റി​റ്റി​ക്ക്​ പ​രി​ഗ​ണി​ക്കി​ല്ല. ഹോം ​സ്​​റ്റേ​ഷ​നാ​യി ഇ​ഷ്ട​മു​ള്ള ജി​ല്ല തെ​ര​ഞ്ഞെ​ടു​ക്കാം.

പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ലെ സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി ഹോം ​സ്​​റ്റേ​ഷ​ൻ മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഹോം ​സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ 50 കി​ലോ​മീ​റ്റ​ർ വ​രെ മു​ൻ​ഗ​ണ​ന ല​ഭി​ക്കി​ല്ല. 51 കി​ലോ​മീ​റ്റ​ർ മു​ത​ൽ 100 കി​ലോ​മീ​റ്റ​ർ വ​രെ ഒ​രു വ​ർ​ഷ സേ​വ​നം 1.05 വ​ർ​ഷ​മാ​യും 101 മു​ത​ൽ 200 കി​ലോ​മീ​റ്റ​ർ വ​രെ ഒ​രു വ​ർ​ഷ സേ​വ​നം 1.10 വ​ർ​ഷ​മാ​യും 201 മു​ത​ൽ 300 വ​രെ 1.25 വ​ർ​ഷ​മാ​യും പ​രി​ഗ​ണി​ക്കും. 301 മു​ത​ൽ 400 കി​ലോ​മീ​റ്റ​ർ 1.35 വ​ർ​ഷം, 401 മു​ത​ൽ 500 കി​ലോ​മീ​റ്റ​ർ വ​രെ 1.50 വ​ർ​ഷം, 501 കി​ലോ​മീ​റ്റ​റും അ​തി​ന്​ മു​ക​ളി​ലും 1.60 വ​ർ​ഷ സേ​വ​ന​മാ​യും പ​രി​ഗ​ണി​ക്കും.

സ്വാ​ഗ​തം ചെ​യ്ത്​ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ

പ്രി​ൻ​സി​പ്പ​ൽ സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ട​ങ്ങി​യ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ന​ട​പ​ടി​യെ എ​ച്ച്.​എ​സ്.​എ​സ്.​ടി.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ. ​വെ​ങ്കി​ട​മൂ​ർ​ത്തി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ എം. ​ജോ​ർ​ജും സ്വാ​ഗ​തം ചെ​യ്തു. ആ​ദ്യം പ്രി​ൻ​സി​പ്പ​ൽ സ്ഥ​ലം മാ​റ്റ​വും തു​ട​ർ​ന്ന് അ​ധ്യാ​പ​ക സ്ഥ​ലം​മാ​റ്റ​വും അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നും ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വി​നെ കെ.​എ​ച്ച്.​എ​സ്.​ടി.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ.​ടി അ​ബ്​​ദു​ല്ല​ത്തീ​ഫ്​ സ്വാ​ഗ​തം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transferKerala education departmentprincipalhigher secondary Schoolcriteria
News Summary - Criteria for transfer of higher secondary principal
Next Story