ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു: 77.97 ശതമാനം വിജയം
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. 77.97 ശതമാനമാണ് വിജയം. 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
ഏതെങ്കിലും വിഷയങ്ങളിൽ പരാജയപ്പട്ടവർക്കായുള്ള സേ പരീക്ഷ ജൂൺ 29 മുതൽ ജൂലൈ മൂന്ന് വരെയുള്ള തിയ്യതികളിൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ തവണ 77.81 ശതമാനമായിരുന്നു വിജയം.
സയന്‍സ് വിഭാഗത്തില്‍ 1,58,836 കുട്ടികളും ഹ്യുമാനിറ്റീസില്‍ 50,398 പേരും കൊമേഴ്‌സില്‍ 81,147 കുട്ടികളും ഉപരിപഠനത്തിനു യോഗ്യത നേടി. 30561 കുട്ടികള്‍ക്കു മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം ഇടുക്കിയിലാണ് - 84.64. കുറവ് കാസര്‍കോട് - 71.72. 76 സ്‌കൂളുകളില്‍ 100 ശതമാനം കുട്ടികള്‍ വിജയിച്ചു. 50 പെണ്‍കുട്ടികള്‍ക്കും 10 ആണ്‍കുട്ടികള്‍ക്കും മുഴുവന്‍ മാര്‍ക്കും (1200) ലഭിച്ചു. ഇത്തവണ 76 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ ഒമ്പത് സര്‍ക്കാർ സ്കൂളുകളും ഉൾപ്പെടും. 68.41 ആൺകുട്ടികളിൽ വിജയ ശതമാനം.
ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാം
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
മൊബൈൽ ആപ്പുകൾ
SAPHALAM 2026
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

