Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥികൾക്കു വേണ്ടി...

വിദ്യാർഥികൾക്കു വേണ്ടി അധ്യാപകൻ പരീക്ഷ എഴുതി; പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നു പേർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
hse-exam
cancel

തിരുവനന്തപുരം: നാല്​ വിദ്യാർഥികൾക്കുവേണ്ടി അധ്യാപകൻ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയതായി കണ്ടെത്തിയതിനെ തുടർന് ന് പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകരെ സസ്പെൻഡ്​​ ചെയ്തു. കോഴിക്കോട് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാ പകനും പരീക്ഷ നടത്തിപ്പിൽ അഡീഷനൽ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി. മുഹമ്മദ് ആണ് സ്കൂളിലെ നാല്​ വിദ്യാർഥികൾക ്കുവേണ്ടി പ്ലസ്​ ടു ഇംഗ്ലീഷ്, പ്ലസ്​ വൺ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ​ പരീക്ഷ എഴുതിയത്.

ഇദ്ദേഹത്തെയും പരീക്ഷ ചീഫ ് സൂപ്രണ്ടും നീലേശ്വരം സ്കൂൾ പ്രിൻസിപ്പലുമായ കെ. റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ പി.കെ. ഫൈസൽ എന്നിവരെയുമാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി സസ്​പെൻഡ്​​ ചെയ്​തത്​. വകുപ്പുതല അന്വേഷണത്തിനു​ ശേഷം ഇവർക്കെതിരെ പൊലീസിൽ പരാതി നൽകും. നിഷാദ്​ കമ്പ്യൂട്ടർ സയൻസ്​ അധ്യാപകനാണ്​.
ഇടുക്കി മുതലക്കോടം സ്​കൂളിലെ ക്യാമ്പിൽനിന്ന്​ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പേപ്പറുകളുടെ മൂല്യനിർണയത്തിനിടെ രണ്ട് വിദ്യാർഥികളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം ഉൾപ്പെടെ സംശയം തോന്നിയതിനെ തുടർന്ന്​ ക്യാമ്പ്​ ചീഫാണ്​ ഹയർ സെക്കൻഡറി പരീക്ഷ സെക്രട്ടറിക്ക്​ റിപ്പോർട്ട്​ ചെയ്​തത്​.

തൊട്ടുപിന്നാലെ കൊല്ലം അഞ്ചൽ സ്​കൂളിലെ പ്ലസ്​ ടു ഇംഗ്ലീഷ്​ മൂല്യനിർണയ ക്യാമ്പിൽനിന്ന്​ രണ്ട്​ പേപ്പറിലെ കൈയക്ഷരത്തിലെ സംശയം റിപ്പോർട്ട്​ ചെയ്​തു. തുടർന്ന്​ ഇൗ നാല്​ വിദ്യാർഥികളുടെയും മറ്റ്​ പേപ്പറുകൾ കൂടി വരുത്തി പരീക്ഷ സെക്രട്ടറി ഡോ. വിവേകാനന്ദ​​​െൻറ നേതൃത്വത്തിൽ പരിശോധിച്ചു.

തട്ടിപ്പ്​ വ്യക്തമായതോടെ ​പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന്​ അധ്യാപകരോടും വിദ്യാർഥികൾക്കൊപ്പം തെളിവെടുപ്പിന്​ ഹാജരാകാൻ നിർദേശിച്ചു. എന്നാൽ, ഫൈസൽ തെളിവെടുപ്പിന്​ അസൗകര്യം എഴുതി നൽകി ഹാജരായില്ല. വിദ്യാർഥികളെ ഹാജരാക്കിയതുമില്ല. തെളിവെടുപ്പിൽ നിഷാദ് വി. മുഹമ്മദ് കുറ്റം സമ്മതിച്ച്​ രേഖാമൂലം എഴ​ുതിനൽകി. വിദ്യാർഥികൾക്കുവേണ്ടി മറ്റൊരിടത്തിരുന്ന്​ ഇയാൾ പരീക്ഷ എഴുതിയെന്നാണ്​ സംശയം. നാല്​ കുട്ടികളും പരീക്ഷ ഹാളിലുണ്ടായിരുന്നതായാണ്​ രേഖ.

കുട്ടികൾ എഴുതിയ പേപ്പർ മാറ്റി അധ്യാപകൻ എഴുതിയ പേപ്പറുകളാണ്​ മൂല്യനിർണയത്തിന്​ അയച്ചത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുഴുവൻ വിദ്യാർഥികളുടെയും ഉത്തരക്കടലാസ് കൂടുതൽ പരിശോധനക്ക്​ വിധേയമാക്കി. പ്ലസ് വൺ കമ്പ്യൂട്ടർ ആപ്ലിക്കേഷ​​​െൻറ 32 ഉത്തരക്കടലാസുകളിൽ അധ്യാപകൻ തിരുത്തൽ വരുത്തിയതായും പിന്നീട്​ കണ്ടെത്തി. നാല്​ വിദ്യാർഥികളുടെയും ഫലം തടഞ്ഞു​െവച്ചിട്ടുണ്ട്. സമഗ്രാന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsexam fraudhigher secondary exammalayalam news
News Summary - Higher secondary exam issue-Kerala news
Next Story