Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉയർന്ന നഷ്ടപരിഹാര തുക ദുരന്ത ബാധിതരുടെ അവകാശമല്ല - ഹൈകോടതി

text_fields
bookmark_border
high court kerala 98979a
cancel

കൊച്ചി: വയനാട്ടിലേത് പ്രകൃതി ദുരന്തമാണ്, മനുഷ്യ നിർമ്മിതമല്ലെന്നും ഉയർന്ന നഷ്ടപരിഹാര തുക ദുരന്ത ബാധിതരുടെ അവകാശമല്ലെന്നും ഹൈകോടതി. നഷ്‌ടപരിഹാര തുക എത്ര വേണമെന്ന് ദുരിതബാധിതർക്ക് സർക്കാരിനോട് ആവശ്യപ്പെടാനാകില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

മനുഷ്യത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നത്. സർക്കാരിന്‍റെ നിർബന്ധിത ഉത്തരവാദിത്തമായി ഇതിനെ കാണരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ടൗൺഷിപ്പിൽ താമസിക്കുന്നതിന് പകരം നിശ്ചിത തുക നൽകണമെന്ന ദുരിതബാധിതന്‍റെ ഹരജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഉരുൾപൊട്ടൽ മാത്രമല്ല ദുരന്തം, മറ്റ് ദുരന്തങ്ങളെ നേരിട്ടവരും നമ്മുടെ നാട്ടിലുണ്ട്. അവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ടൗൺഷിപ്പ് നിർമ്മാണം സർക്കാരിന്‍റെ നയപരമായ തീരുമാനത്തിന്‍റെ ഭാഗമാണെന്നും വ്യക്തിപരമായ മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ആഡംബരം ആവശ്യപ്പെടാനാകില്ലെന്നും ഹൈകോടതി വ്യക്തമാക്കി. ടൗൺഷിപ്പിലെ വീടിന് പകരം നൽകുന്ന തുക വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അമിക്കസ്ക്യൂറിയും ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Higher compensation amount not right of disaster victims - HC
Next Story