വാളയാർ കേസ്: മാതാവിെൻറ അപ്പീലിൽ നാല് പ്രതികൾക്ക് നോട്ടീസ്
text_fieldsെകാച്ചി: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാരായ രണ്ട് ദലിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ട സംഭവത്തിലെ പ്രതിക ളെ വെറുതെവിട്ടതിനെതിരെ മാതാവ് നൽകിയ അപ്പീൽ ഹരജിയിൽ നാല് പ്രതികൾക്ക് ഹൈകോടതി നോട്ടീസ് ഉത്തരവായി. പ്രതികളുടെ പീഡനം സഹിക്കാനാവാതെ ഒമ്പതും 13ഉം വയസ്സുള്ള സഹോദരിമാർ ആത്മഹത്യ ചെയ്തെന്ന കേസിലെ പ്രതികളായ വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവർക്കാണ് നോട്ടീസ് അയക്കുക.
അപ്പീലുകൾ വേഗം വാദം കേട്ട് വിധി പറയണമെന്ന് കോടതിയിൽ വെള്ളിയാഴ്ച ഹരജിക്കാരി ആവശ്യപ്പെട്ടിരുന്നു. കേസ് വേഗം കേൾക്കാനാവുമെന്ന് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. തുടർന്നാണ് നോട്ടീസ് ഉത്തരവായത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
