Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഠനവും രാഷ്​ട്രീയവും...

പഠനവും രാഷ്​ട്രീയവും ഒരുമിച്ചു വേണ്ട​ -ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ ധർണയും നിരാഹാര സമരവും നടത്തി സമാധാനാന്തരീക്ഷം തകർക്കുന്ന വിദ്യാർഥികളെ പുറത്താക്കാമെന്ന്​ ഹൈകോടതി. രാഷ്​്ട്രീയ പ്രവർത്തനത്തിനല്ല വിദ്യാഭ്യാസം പകർന്നു നൽകാനാണ്​ കോളജുകളും കലാലയങ്ങളും നില​െകാള്ളുന്നതെന്നും ഇത്തരം സമരങ്ങൾ അനുവദിക്കാനാവില്ലെന്നും ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വ്യക്​തമാക്കി. വിദ്യാർഥി സമരങ്ങൾക്കെതിരെ ഹൈകോടതി പൊലീസ് സംരക്ഷണം അനുവദിച്ചെങ്കിലും ഉത്തരവ്​ പാലിക്കുന്നില്ലെന്നു കാണിച്ച്​ പൊന്നാനി എം.ഇ.എസ് കോളജ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് ഇടക്കാല ഉത്തരവ്​.

ജനാധിപത്യ സംവിധാനത്തിന്​ കീഴിൽ​ ധർണ, നിരാഹാരം, സത്യഗ്രഹം തുടങ്ങിയ സമര രീതികൾക്ക്​ സ്​ഥാനമില്ല. വിദ്യാഭ്യാസ സ്​ഥാപനത്തിൽ ഒട്ടുമില്ല. വിദ്യാർഥികൾക്ക്​ പരാതികൾ അറിയിക്കാനുള്ള മാർഗങ്ങളല്ല ഇതൊന്നും. രാഷ്​ട്രീയ കക്ഷികൾക്ക്​ നേട്ടമുണ്ടാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിഷ്‌കൃത സമൂഹത്തിൽ വിദ്യാഭ്യാസത്തിന്​ അവകാശമുള്ള വിദ്യാർഥികളെയും തടഞ്ഞുവെക്കാനാവില്ല. പ്രശ്‌നപരിഹാരത്തിന് ഭരണഘടനാപരമായ മാര്‍ഗങ്ങളുള്ളപ്പോള്‍ ഭരണഘടനേതരമായ രീതിയില്‍ സമരം നടത്തുന്നത്​ നീതികരിക്കാനാവില്ലെന്ന്​ ഭരണഘടന ശിൽപി ബി.ആർ. അംബേദ്​കറെ ഉദ്ധരിച്ച്​ കോടതി പറഞ്ഞു.
ക്രമസമാധാനം ഉറപ്പാക്കലാണ്​ പൊലീസി​​​െൻറ ജോലി. പൊതുസ്​ഥലത്ത്​ പിക്കറ്റിങ്ങിന്​ അനുമതി നൽകലല്ല. എന്തി​​​െൻറ പേരിലായാലും റോഡിലൂടെയും നടപ്പാതയിലൂടെയും പൊതുജനത്തിന്​ സഞ്ചരിക്കാനുള്ള അവകാശം തടയാനാവില്ല. 

വിദ്യാർഥികൾക്ക്​ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നിയമപരമായ പരിഹാര മാര്‍ഗങ്ങളാണ്​ തേടേണ്ടത്​. ധർണകൾകൊണ്ട്​ ഒന്നും നേടാനാകില്ലെന്ന്​ മാത്രമല്ല, സമാധാനപരമാവേണ്ട അക്കാദമിക അന്തരീക്ഷത്തെ ദുഷിപ്പിക്കാൻ മാത്രമേ ഇത്​ ഉപകരിക്കൂ.  ഇത്തരം രീതികൾ കോടതിക്ക്​ അനുവദിക്കാനാവില്ല. ആവശ്യങ്ങൾ ന്യാ​യമോ നിയമപരമോ അല്ലെന്ന്​ അറിയാവുന്നത​ുകൊണ്ടാണ്​ ആളുകൾ ധർണക്കും സത്യഗ്രഹത്തിനും മുതിരുന്നത്​. നിയമപരമായി നടക്കില്ലെന്ന്​ അറിയാവുന്നതിനാലാണ്​ ഭീഷണിയുടെ സ്വരത്തിലുള്ള സമരമാർഗങ്ങൾ തേടുന്നത്​. ഇതിനു പകരം കോടതികളെ​യോ മറ്റു നിയമപരമായ പരാതി പരിഹാര ​ഫോറങ്ങളെയോ സമീപിക്കുകയാണ്​ വേണ്ടത്​. ഹരജിക്കാരായ എം.ഇ.എസ് കോളജിലെ എസ്.എഫ്​.ഐ യൂനിറ്റ് സെക്രട്ടറിയായ എതിർകക്ഷിയെ വിളിച്ചുവരുത്തി താക്കീത്​ നൽകിയ ശേഷമാണ്​ കോടതി ഉത്തരവ്​ പുറപ്പെടുവിച്ചത്​. 

രാഷ്​ട്രീയ പ്രവര്‍ത്തനത്തിന് പകരം പഠനം തുടരാൻ കോടതി വിദ്യാർഥിയെ താക്കീത് ചെയ്​തു. രണ്ടും കൂടി ഒരേസമയം നടക്കില്ല. പഠിക്കാനാണെങ്കിൽ കോളജിൽ തുടരാം. രാഷ്​ട്രീയത്തിനാണെങ്കിൽ കോളജ്​ വിടാം. ഉത്തരവ്​ പാലിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ പൊലീസ്​ സമർപ്പിക്കണമെന്ന്​ നിർദേശിച്ച കോടതി കേസ്​ ഈ മാസം 16ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsmalayalam newsstudent strike
News Summary - Highcourt on student Dharna-Kerala news
Next Story