വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ്; സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതിയുടെ ഇടക്കാല സ്റ്റേ
text_fieldsകൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന് രണ്ടുമാസത്തേക്ക് ഹൈകോടതിയുടെ സ്റ്റേ. യൂനിടാക്ക് ഉടമ സന്തോഷ് ഇൗപ്പനും സെൻറ് വെഞ്ചേഴ്സിനുമെതിരായ അന്വേഷണം തുടരാമെന്നും ഹൈകോടതി ഉത്തരവിട്ടു.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഫെ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ഇ.ഒ യു.വി ജോസ് സമർപ്പിച്ച ഹരജിയിലാണ് നടപടി. ജസ്റ്റിസ് വി.ജി. അരുണിേൻറതാണ് വിധി.
വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്.സി.ആർ.എ നിയമം ലംഘിച്ചെന്നുകാട്ടിയാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. ഇൗ വാദം നിലനിൽക്കില്ലെന്ന് ലൈഫ് മിഷൻ കോടതിയെ അറിയിച്ചു. കേസിലേക്ക് ലൈഫ് മിഷനെ വലിച്ചിഴക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് അധോലോക ഇടപാടാണ് നടന്നതെന്നും ഗൂഡാലോചനയുടെ ഭാഗമായാണ് പണമെത്തിയതെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

