Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജിതയുടെ മൃതദേഹം സംസ്​കരിക്കുന്നതിന്​ ഹൈകോടതി സ്​റ്റേ

text_fields
bookmark_border
അജിതയുടെ മൃതദേഹം സംസ്​കരിക്കുന്നതിന്​ ഹൈകോടതി സ്​റ്റേ
cancel

കൊച്ചി: നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തക അജിതയുടെ മൃതദേഹം സംസ്​കരിക്കുന്നത്​ ഹൈകോടതി സ്​റ്റേ ചെയ്​തു. ഡിസംബർ 14 വരെ അജിതയുടെ മൃതദേഹം സംസക്​രിക്കരുതെന്ന്​ കോടതി നിർദേശിച്ചു.

അജിതയുടെ സുഹൃത്ത്​ ഭഗത്​ സിങ്​ നൽകിയ ഹരജിയിലാണ്​ സ്​റ്റേ. അജിതയും ഭഗത്​ സിങ്ങും തമ്മിലുള്ള ബന്ധം പശിശോധിക്കാനും കോടതി നിർദേശിച്ചു.

നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജ് (61), ചെന്നൈ പുത്തൂര്‍ വാര്‍ഡ് എട്ടില്‍ സെക്കന്‍ഡ് ക്രോസില്‍ താമസിച്ചിരുന്ന കാവേരി എന്ന അജിത (46) എന്നിവരുടെ മൃതദേഹമാണ് നവംബര്‍ 25 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്​. ക​ുപ്പു ദേവരാജി​െൻറ ബന്ധുക്കൾക്ക്​ മൃതദേഹം ഇന്ന്​ കൈമാറുകയും മോർച്ചറിക്കു മുന്നിൽ പൊതു ദർശനത്തിനു വെച്ച ശേഷം മാവൂർ റോഡ്​ ശ്​മശാനത്തിൽ സംസ്​കരിക്കുകയും ചെയ്​തു.

ബന്ധുക്കളെ കണ്ടെത്താനാവാത്ത അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന മനുഷ്യാവകാശ പ്രവര്‍ത്തകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി നേരത്തെ അപേക്ഷ തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Highcourt stay for ajitha's funeral
Next Story