Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്യാസ്ത്രീയുടെ സംരക്ഷണത്തിനായി പൊലീസ് എന്തുചെയ്​തെന്ന്​ ​ ഹൈകോടതി

text_fields
bookmark_border
കന്യാസ്ത്രീയുടെ സംരക്ഷണത്തിനായി പൊലീസ് എന്തുചെയ്​തെന്ന്​ ​ ഹൈകോടതി
cancel

കൊച്ചി: ജലന്ധർ ബിഷപ്പ്​ ഫ്രാ​േങ്കാ മുളക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ സംരക്ഷണത്തിനായി പൊലീസ് എന്ത്​ നടപടി സ്വീകരിച്ചുവെന്ന്​ വിശദീകരണിക്കമെന്ന്​ സർക്കാറിനോട്​ ഹൈകോടതി. ബിഷപ്പിനെ ജലന്ധറിൽ പോയി കണ്ടിട്ട് ഒരുമാസം ആയില്ലേയെന്നും കോടതി ആരാഞ്ഞ​ു. ഇതുവരെ പൊലീസ് എന്ത് നടപടിയാണ്​ സ്വീകരിച്ചത്​. കേസിൽ പൊലീസ്​ സ്വീകരിച്ച നടപടികൾഅറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

പരാതിയിൽ ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ലെന്നും കോടതി ചോദിച്ചു. നിയമം എല്ലാത്തിനും മുകളിലാണ്​. നിയമം അതി​​​െൻറ വഴിക്ക് തന്നെ മുന്നോട്ടു പോകും.കേസ്​ അടുത്ത വ്യാഴാഴ്​ച വീണ്ടും പരിഗണിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള വിശദാംശങ്ങള്‍ അന്ന്​ സർക്കാർ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസിൽ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കണമെന്നുമായിരുന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Highcourt slams [police in Nun rape case- Kerala news
Next Story