Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിറവം പള്ളിക്കേസ്​:...

പിറവം പള്ളിക്കേസ്​: സർക്കാർ ഒഴിഞ്ഞു​മാറുന്നതെന്തിനെന്ന്​ ഹൈകോടതി

text_fields
bookmark_border
പിറവം പള്ളിക്കേസ്​: സർക്കാർ ഒഴിഞ്ഞു​മാറുന്നതെന്തിനെന്ന്​ ഹൈകോടതി
cancel

കൊച്ചി: വൻതോതിൽ പൊലീസിനെ വിന്യസിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും ചിലയിടത്ത്​ സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ പിറവം പള്ളിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാത്തതെ​െന്തന്ന്​ ഹൈകോടതി. പിറവം സ​​െൻറ്​ മേരീസ് പള്ളിക്കേസിലെ വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന്​ ​േബാധ്യമുണ്ടെങ്കിലും നടപ്പാക്കാൻ വൈകുന്നത്​ ‘അസാധാരണ’ സാഹചര്യമുള്ളതിനാലാണെന്നാണ്​ സർക്കാറി​​​െൻറ വിശദീകരണം. സംശയത്തിനിടയില്ലാത്തവിധം സുപ്രീംകോടതി വിധി വ്യക്തമാണ്​. എന്നിട്ടും കോടതിക്കുപുറത്ത് ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന്​ സർക്കാർ പറയുന്നു. ഉത്തരവ്​ നടപ്പാക്കാൻ പൊലീസ്​ ശ്രമിച്ചാൽ രക്തച്ചൊരിച്ചിലിനും ജീവഹാനിക്കുംവരെ സാധ്യതയുണ്ടെന്നാണ്​​​ സർക്കാർ വ്യക്തമാക്കുന്നത്​.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സർക്കാറി​​​െൻറയും പൊലീസി​​​െൻറയും കഴിവുകേട്​ പ്രഥമദൃഷ്​ട്യാ വെളിവാക്കുന്നതാണ്​ അഡ്വക്കറ്റ്​ ജനറലി​​​െൻറ വെളിപ്പെടുത്തലെന്നും ഡിവിഷൻ ബെഞ്ച്​ അഭി​പ്രായപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പള്ളി വികാരിയുൾപ്പെടെ നൽകിയ ഹരജികളാണ്​ കോടതി പരിഗണിക്കുന്നത്​. ക്രമസമാധാനനില തകരുന്നത് ഒഴിവാക്കാൻ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന്​ ശ്രമിക്കുകയാണെന്ന്​ സർക്കാർ വിശദീകരണത്തിൽ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധിയുണ്ടായിട്ടും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന്​ സർക്കാറും പൊലീസും ശ്രമിക്കുന്നത് എന്ത് അധികാരത്തിലാണ്​. സുപ്രീംകോടതി വിധി നിലവി​ലുള്ള കേസിൽ ഒത്തുതീർപ്പ് സാധ്യമാകുന്നതെങ്ങനെയെന്ന്​ മനസ്സിലാകുന്നില്ല. പരസ്പരം പോരടിക്കുന്ന ഭിന്നചേരികളുടെ അനുമതിയോടെ വിധി നടപ്പാക്കാൻ ശ്രമിക്കുന്നതി​​​െൻറ അടിസ്ഥാനമെന്ത്​. 5000 പൊലീസുകാരെ വിന്യസിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാറിന് 200-400 പേരെ ബാധിക്കുന്ന കോടതി വിധി നടപ്പാക്കാൻ സാധിക്കാത്തതെന്താണ്​. ബാധ്യതയിൽനിന്ന്​ സർക്കാർ ഒഴിഞ്ഞുമാറുന്നതെന്തിന്​.

സർക്കാറി​​​​െൻറ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച്​ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കാൻ നിയമപരമായി നടപടികൾ സ്വീകരിക്കണമോ ഒത്തുതീർപ്പിനുവേണ്ടി കാത്തിരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരവസരംകൂടി നൽകുന്നതായി കോടതി വ്യക്തമാക്കി. മറുപടി നൽകാൻ രണ്ടാഴ്ച അനുവദിച്ച കോടതി ഹരജി ഡിസംബർ 11ന്​ വീണ്ടും പരിഗണിക്കാൻ മാറ്റി.

കോടതി ഉത്തരവിട്ടാൽ പൊലീസ്​ സഹായത്തോടെ ഉത്തരവ്​ നടപ്പാക്കാമെന്നും അല്ലാത്തപക്ഷം ഒത്തുതീർപ്പിന്​ സമയം അനുവദിക്കണമെന്നുമുള്ള സർക്കാർ വാദത്തെയും കോടതി വിമർശിച്ചു. 1934ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന ഒാർത്തഡോക്​സ്​ വിഭാഗത്തിന്​ അനുകൂല ഉത്തരവാണ്​ പിറവം പള്ളിക്കേസിൽ സുപ്രീംകോടതിയിൽനിന്ന്​ ഉണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsPiravam ChurchPiravam Church Dispute
News Summary - Highcourt Slams Kerala Goverment on Piravam Church Dispute-Kerala News
Next Story