Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല...

ശബരിമല സന്ദർശിക്കണമെന്ന സുരേന്ദ്രൻെറ ആവശ്യം ഹൈകോടതി തള്ളി

text_fields
bookmark_border
ശബരിമല സന്ദർശിക്കണമെന്ന സുരേന്ദ്രൻെറ ആവശ്യം ഹൈകോടതി തള്ളി
cancel

കൊച്ചി: മകരവിളക്ക് കാലത്ത് ശബരിമല സന്ദർശിക്കാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ക െ. സുരേന്ദ്രൻ നൽകിയ ഹരജി ഹൈകോടതി തള്ളി. ശബരിമലയിൽ സ്ത്രീകളെ ആക്രമിച്ചതിന്​ കേസ്​ നേരിടുന്നയാൾ ശബരിമല സന്ദർശന ത്തിന്​ വേണ്ടി നൽകിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന്​ വ്യക്​തമാക്കിയാണ്​ ജസ്​റ്റിസ്​ രാജ വിജയരാഘവൻ ഹരജി തള്ള ിയത്​.

സ്ത്രീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതിയടക്കം നടത്തിയ പ്രക്ഷോഭങ്ങളാണ്​ ശബരിമലയിലെ സംഘർഷത്തിന്​ കാരണമായതെന്നായിരുന്നു പൊലീസി​​​െൻറ വാദം. സുപ്രീംകോടതി വിധി നടപ്പാകുന്നത്​ തടയാൻ നടത്തിയ ശ്രമങ്ങളുടെ പേരിലെ സംഘർഷങ്ങളിൽ 15കേസുകളാണ് സന്നിധാനം പൊലീസ് രജിസ്​റ്റർ ചെയ്തത്. പ്രതി മല കയറുകയാണെങ്കിൽ വീണ്ടും സംഘർഷമുണ്ടാകുമെന്നും അത് സാധാരണ ഭക്തജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ ജാമ്യ വ്യവസ്​ഥയിൽ ഇളവിനുള്ള അപേക്ഷ അനുവദിക്കരുതെന്നും​ ​െപാലീസ്​ ആവശ്യപ്പെട്ടു.

പരോളിൽ കഴിയുന്ന പ്രതികൾ വരെ ശബരിമല സന്ദർശിക്കുന്നുണ്ടെന്ന്​ ഹരജിക്കാര​​​െൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും ശബരിമലയിൽ സ്ത്രീകളെ ആക്രമിച്ചയാൾക്ക് ഈ ഇളവ് നൽകാനാവില്ലെന്ന് കോടതി വ്യക്​തമാക്കി. തുടർന്നാണ്​ അപേക്ഷ തള്ളിയത്​. ശബരിമല ദർശനത്തിനെത്തിയ 52 വയസ്സുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസിൽ ജാമ്യം അനുവദിച്ചപ്പോൾ കേസി​​െൻറ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കരുതെന്നതടക്കം കർശന വ്യവസ്​ഥകളാണ്​ കോടതി നിർദേശിച്ചിരുന്നത്​. ഇൗ വ്യവസ്​ഥ ഇളവ്​ ചെയ്യണമെന്നാവശ്യപ്പെട്ടാണ്​ സുരേന്ദ്രൻ കോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtk surendrankerala newsmalayalam news
News Summary - highcourt reject k surendrans plea- kerala news
Next Story