Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോണക്കാട് വനമേഖലയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം വേണം-ഹൈകോടതി
text_fieldsbookmark_border
തിരുവനന്തപുരം: ബോണക്കാട് വനമേഖലയിലേക്ക് പ്രവേശിക്കുന്നതും വന ഭൂമി കൈയേറുന്നതും തടയാൻ നടപടിയെടുക്കണമെന്ന് സർക്കാറിനോട് ഹൈകോടതി.
ബോണക്കാട് കുരിശുമല സംരക്ഷണ സമിതി എന്ന സംഘടനയുടെ നേതൃത്വത്തിൽ ബുധനാഴ്ച ബോണക്കാട് കുരിശുമല തീർഥാടനം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്. ബോണക്കാട്ട് വനത്തിൽ കുരിശ് സ്ഥാപിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ തൽസ്ഥിതി തുടരാൻ 2017 ഒാഗസ്റ്റ് 31ന് കോടതി ഉത്തരവുണ്ടായിരുന്നു.
ബുധനാഴ്ച കുരിശുമല തീർഥാടനം നടത്താനുള്ള നീക്കം ചൂണ്ടിക്കാട്ടി ഹരജിക്കാരനായ ജയചന്ദ്രൻ ഉപ ഹരജി നൽകിയിരുന്നു. ഇൗ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
