ലാവലിൻ കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി
text_fieldsകൊച്ചി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈകോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. സി.ബി.ഐ അഭിഭാഷകനും പിണറായിയുടെ അഭിഭാഷകനും കോടതിയില്‍ ഹാജരാകാത്തതിനാലാണ് കേസ് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ. നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈകോടതി ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ആളൂര്‍ മുഖേനെ എം.ആര്‍ അജിത്കുമാര്‍സമർപ്പിച്ച മറ്റൊരു ഹരജി കൂടി കോടതിയുടെ പരിഗണനയിലുണ്ട്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിന് നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് കേസ്. 2013-ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരെ തിരുവനന്തപുരം സി.ബി.ഐ. കോടതി കുറ്റവിമുക്തരാക്കി. അതിനെതിരെയാണ് സി.ബി.ഐ. റിവിഷന്‍ ഹരജി നല്‍കിയത്.